സ്വരജതി

കർണ്ണാടക സംഗീതത്തിലെ ഒരു സംഗീതസൃഷ്ടിയാണ് സ്വരജതി. വർണ്ണങ്ങൾ അഭ്യസിക്കുന്നതിനു മുൻപ് സഹായകമാകുന്ന സംഗീതസൃഷ്ടികളാണിവ.

പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ് സ്വരജതിയുടെ ഭാഗങ്ങൾ. ബിലഹരി, ഹംസധ്വനി, കല്യാണി, കമാസ് തുടങ്ങിയ രാഗങ്ങളിൽ സ്വരജതികൾ രചിക്കപ്പെട്ടിട്ടുണ്ട്.[1] കർണ്ണാടക സംഗീത പഠനത്തിൽ സ്വരാവലി, ജണ്ഡവരിശകൾ, അലങ്കാരങ്ങൾ, ഗീതങ്ങൾ തുടങ്ങിയവ പഠിച്ചതിനുശേഷമാണ് സ്വരജതികൾ അഭ്യസിക്കുന്നത്. സ്വരജതികളിലെ സാഹിത്യങ്ങളുടെ ഉള്ളടക്കം ഭക്തി, വീരാരാധന, ശൃംഗാരം എന്നിവയായിരിക്കും. ശ്യാമശാസ്ത്രികൾ, സ്വാതി തിരുനാൾ, വാലാജപ്പേട്ട കൃഷ്ണസ്വാമി ഭാഗവതർ തുടങ്ങിയവർ സ്വരജതികൾ രചിച്ചിട്ടുണ്ട്.[2]

പ്രശസ്തമായ സ്വരജതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Royal Carpet: Glossary of Carnatic Terms S". 20 March 2009.
  2. എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 137. ISBN 9788176389440.