സ്വരൂപ് സിംഗ്(January 9, 1917 - August 4, 2003) ഇന്ത്യൻ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു. ഡെൽഹി സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന അദ്ദേഹം രാജ്യസഭാംഗവും ഗുജറാത്തിന്റെയും കേരളത്തിന്റെയും ഗവർണ്ണറും ആയിരുന്നു.
ഹര്യാനയിലെ റോഹ്തക് ജില്ലയിലെ സംഘി ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും 1934ൽ മെട്രിക്കുലേഷൻ പാസ്സായി. 1936ൽ ഡഝി സർവ്വകലാശാലയിൽനിന്നും ഇന്റെർമീഡിയേറ്റ് പാസ്സായി. തുടർന്ന് ബി. എ(ഓണേഴ്സ്)(1938), എം. എ.(1940) എന്നിവയും നേടി.
1940ൽ ഡൽഹി സർവ്വകലാശാലയിലെ ഹിന്ദു കോളജിൽ ലക്ചറർ ആയി ജോലി തുടങ്ങി. പത്തു വർഷത്തോളം ഇവിടെ ജോലിചെയതശേഷം, 1951ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിൽ ചേർന്ന് 1953ൽ പി.ച്ച്. ഡി എടുത്തു. തിരികെ ഇന്ത്യയിൽ വന്ന് വീണ്ടും ഹിന്ദു കോളജിൽ ചേർന്നു. 1957ൽ ദൽഹിയിലെ കിറോറിമാൽ കോളജിൽ പ്രിൻസിപ്പളായി.
1971 ജനുവരിയിൽ ഡൽഹി സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി. (1975-1978)ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ അംഗമായി. (1978 - 1984)കാലത്ത് ഹരിയാനയിൽനിന്നുമുള്ള രാജ്യസഭാംഗമായി. 1990 ഫെബ്രുവരി 12 മുതൽ 1990 നവംബർ 20 വരെ കേരളത്തിന്റെ ഗവർണ്ണറായിരുന്നു.