Part of a series on |
സ്വാതന്ത്ര്യം |
---|
Concepts |
Rights സ്വതന്ത്ര ഇച്ഛ Moral responsibility |
By type |
Academic · Civil Economic · Intellectual Political · Scientific |
By right |
Assembly · Association Education · Information Movement · Press Religion · അഭിപ്രായസ്വാതന്ത്ര്യം Speech (schools) · Thought |
ഒരു തടസ്സമോ നിയന്ത്രണമോ ഇല്ലാതെ ഒരാൾക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കാനും സംസാരിക്കാനും മാറാനുമുള്ള അധികാരമോ അവകാശമോ ആണ് സ്വാതന്ത്ര്യം എന്നത് കൊണ്ട് അർഥമാക്കുന്നത്. "സ്വന്തം നിയമങ്ങൾ സ്വയം തീരുമാനിക്കുക" എന്ന അർത്ഥത്തിൽ സ്വാതന്ത്ര്യം പലപ്പോഴും ലിബർട്ടി അല്ലെങ്കിൽ സ്വയംതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.[1]
ഒരു നിർവചനപ്രകാരം, മാറ്റാൻ കഴിയുമെങ്കിൽ, അല്ലെങ്കിൽ അത് അതിന്റെ നിലവിലെ അവസ്ഥയിൽ പരിമിതപ്പെടുത്തിയിട്ടില്ലെങ്കിൽ അവ "സ്വതന്ത്രം" ആണ്. ഭൗതികശാസ്ത്രജ്ഞരും രസതന്ത്രജ്ഞരും ഈ അർത്ഥത്തിൽ ഈ പദം ഉപയോഗിക്കുന്നു. [2]
തത്ത്വചിന്തയും മതവും ചിലപ്പോൾ മുൻവിധിയിൽ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യത്തെ സ്വതന്ത്ര ഇച്ഛാശക്തിയുമായി ബന്ധപ്പെടുത്തുന്നു. [3]
ആധുനിക ലിബറൽ രാജ്യങ്ങളിൽ, സ്വാതന്ത്ര്യം ഒരു അവകാശമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് സംസാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ.
ചാൾസ് ടെയ്‌ലർ സ്വാതന്ത്ര്യത്തെ "പോസിറ്റീവ്", "നെഗറ്റീവ്" എന്നിങ്ങനെ വേർതിരിക്കുന്നു.
രാഷ്ട്രങ്ങളെ സംബന്ധിച്ച് മറ്റൊരു രാജ്യത്തിന്റെ അധീനതയിൽ നിന്ന് ഒഴിഞ്ഞു സ്വന്തം ജനങ്ങളുടെ ഭരണത്തിന് കീഴിൽ വരുന്നത് ആണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അവസാനം 1947 ആഗസ്റ്റ് 15 നു ബ്രിട്ടീഷ് ഭരണം ഒഴിവായതോടെയാണ് ഇന്ത്യ "സ്വാതന്ത്ര്യം" നേടിയതായി പറയുന്നത്.[4]
രാഷ്ട്രീയ വ്യവഹാരത്തിൽ, രാഷ്ട്രീയ സ്വാതന്ത്ര്യം പലപ്പോഴും ലിബെർട്ടിയോടും ഓട്ടോണമിയോടും ബന്ധപ്പെട്ടിരിക്കുന്നു, സ്വതന്ത്രവും സ്വേച്ഛാധിപത്യവുമുള്ള രാജ്യങ്ങൾ തമ്മിൽ വേർതിരിവ് കാണിക്കുന്നു. പൗരാവകാശങ്ങളുടെ മേഖലയിൽ, സ്വാതന്ത്ര്യവും അടിമത്തവും തമ്മിൽ ശക്തമായ വേർതിരിവുണ്ട്, കൂടാതെ എല്ലാ വംശങ്ങളും മതങ്ങളും ലിംഗഭേദങ്ങളും സാമൂഹിക വിഭാഗങ്ങളും ഒരുപോലെ സ്വതന്ത്രരായിരിക്കണമെന്ന് കരുതുന്നവരും സ്വാതന്ത്ര്യം ചില വിഭാഗങ്ങളുടെ മാത്രം അവകാശമാണെന്ന് കരുതുന്നവരും തമ്മിൽ സംഘർഷമുണ്ട്. ഒത്തുചേരാനുള്ള സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നു.
ചിലപ്പോൾ "സ്വാതന്ത്ര്യം", "ലിബെർട്ടി" എന്നീ പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. [5] [6] ചിലപ്പോൾ "സ്വാതന്ത്ര്യത്തിനും" "ലിബെർട്ടിക്കും" ഇടയിൽ സൂക്ഷ്മമായ വേർതിരിവുകൾ ഉണ്ടാകാറുണ്ട് [7] ഉദാഹരണത്തിന്, ജോൺ സ്റ്റുവർട്ട് മിൽ പറയുന്നത് അനുസരിച്ച് സ്വാതന്ത്ര്യം പ്രാഥമികമായി, ഒരു വ്യക്തിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള കഴിവാണ്, അതേസമയം ലിബെർട്ടി ഏകപക്ഷീയമായ നിയന്ത്രണങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു, ഒപ്പം അത് ഉൾപ്പെട്ട എല്ലാവരുടെയും അവകാശങ്ങൾ കണക്കിലെടുക്കുന്നു [8]
"റ്റു കൻസെപ്റ്റസ് ഓഫ് ലിബെർട്ടി (ലിബെർട്ടിയുടെ രണ്ട് ആശയങ്ങൾ)" എന്ന തന്റെ 1958 ലെ പ്രഭാഷണത്തിൽ യെശയ്യാ ബെർലിൻ "പോസിറ്റീവ്" ലിബെർട്ടിയും "നെഗറ്റീവ്" ലിബെർട്ടിയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചു. ചാൾസ് ടെയ്‌ലർ ഈ ആശയം കൂടുതലൽ വിശദീകരിച്ചുകൊണ്ട്, അത്തരം രണ്ട് തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ ഉണ്ടെന്നത് നിഷേധിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "നെഗറ്റീവ്" സ്വാതന്ത്ര്യം എന്നാൽ ബാഹ്യ തടസ്സങ്ങളില്ലാതെ ഒരാൾ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള കഴിവ് എന്നാണ് അർത്ഥമാക്കുന്നത്; അതേപോലെ "പോസിറ്റീവ്" സ്വാതന്ത്ര്യം എന്നത് ഒരാളുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനുള്ള കഴിവാണ്. [9] [10]
സാമ്പത്തിക സ്വാതന്ത്ര്യം, അക്കാദമിക് സ്വാതന്ത്ര്യം, ബൗദ്ധിക സ്വാതന്ത്ര്യം, ശാസ്ത്രീയ സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവ സ്വാതന്ത്ര്യം ഒരു പ്രശ്നമായ മറ്റ് പ്രധാന മേഖലകളിൽ ഉൾപ്പെടുന്നു.
അതിന്റെ ഉത്ഭവത്തിൽ, സ്വാതന്ത്ര്യം എന്ന് അർഥം വരുന്ന "ഫ്രീഡം" എന്ന ഇംഗ്ലീഷ് പദം "സുഹൃത്ത്" എന്ന അർഥം വരുന്ന "ഫ്രണ്ട്" എന്ന പദവുമായി പദോൽപ്പത്തിപരമായി ബന്ധപ്പെട്ടിരിക്കുന്നു. [11]
{{cite journal}}
: Cite journal requires |journal=
(help)