![]() Three Swedish women during the traditional Swedish celebration midsommar |
സമൂഹത്തിൽ സ്ത്രീയ്ക്കുള്ള സ്ഥാനം |
---|
![]() |
|
സ്വീഡനിലെ സ്ത്രീകളുടെ നിലയേയും അവകാശങ്ങളേയും, സംസ്കാരവും മതവും ശക്തമായ സ്ത്രീവിമോചനപ്രസ്ഥാനങ്ങൾപോലുള്ള സാമൂഹ്യവ്യവഹാരങ്ങളും നിയമവ്യവസ്ഥയും സ്വാധീച്ചിട്ടുണ്ട്. ഇവ അനേകം പ്രാവശ്യം സ്വീഡന്റെ ചരിത്രത്തിലുടനീളം മാറിയിട്ടുണ്ട്.
വൈക്കിങ് കാലഘട്ടത്തിൽ സ്വീഡനിലെയും മറ്റു നോർദിക്ക് രാജ്യങ്ങളായ ഡെൻമാർക്ക്, നോർവ്വേ എന്നിവിടങ്ങളിലെ സ്ത്രീകളുടെ നില പൊതുവേ സ്വതന്ത്രമായിരുന്നു.[1] പിതൃവഴിക്കുള്ള അമ്മാവി, മച്ചുനൻ, കൊച്ചുമകൾ, എന്നിവർക്ക് തങ്ങളുടെ ബന്ധുവായ മരിച്ച പുരുഷന്റെ സ്വത്തുക്കൾ ലഭിക്കാനുള്ള അവകാശം ഉണ്ടായിരുന്നു.[1] ഒഡൽക്ക്‌വിന്ന എന്നാണിത് അറിയപ്പെട്ടത്. ഒരു പുരുഷ പിൻതുടർച്ചയുടെ അഭാവമുള്ളയിടത്ത്, ഒരു അവിവാഹിതയായ മകനില്ലാത്ത സ്ത്രീക്ക് തന്റെ പിതാവോ സഹോദരനോ മരിച്ചാൽ ആ കുടുംബത്തിന്റെ തലവസ്ഥാനത്തിനു അവകാശമുണ്ടായിരുന്നു. ഈ പ്രക്രിയയ്ക്ക് റിങ്‌ക്‌വിന്ന എന്നു വിളിച്ചിരുന്നു. അവൾക്ക് ആ കുടുംബത്തിന്റെ എല്ലാ അധികാരങ്ങളും ലഭിച്ചിരുന്നു. ഈ കുടുംബത്തിലെ ഏതെങ്കിലും അംഗം മറ്റാരെങ്കിലും മൂലം കൊല്ലപ്പെട്ടാൽ ആ സ്ത്രീക്ക് അതിനുള്ള നഷ്ടപരിഹാരം വിധിക്കാനും സ്വീകരിക്കാനും അധികാരമുണ്ടായിരുന്നു. അവർ വിവാഹം കഴിച്ചാൽ ഈ അവകാശങ്ങൾ തന്റെ ഭർത്താവിൽ നിക്ഷിപ്തമാകുമായിരുന്നു.[1] 20 വയസ്സിനുശേഷം ഒരു അവിവാഹിതയായ സ്ത്രീ നിയമാനുസൃത അവകാശങ്ങൾ ലഭിക്കാൻ അർഹയാവുന്നു. നിയമത്തിമുൻപിൽ ഈ പ്രായമാകുമ്പോൾ, തന്റെ താമസസ്ഥലം സ്വയം നിശ്ചയിക്കാനും അങ്ങനെ അത് നിയമാനുസൃതമായി തന്റേതാക്കാനും അവകാശമുണ്ടാകുന്നു.[1] പക്ഷെ, ഈ അവകാശങ്ങളിലുള്ള ഒരു അപവാദം, തന്റെ പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുവാനുള്ള അവകാശമില്ല എന്നതാണ്. കാരണം, അന്നത്തെക്കാലത്ത് വിവാഹം സാധാരണ ഒരു ഗോത്രത്തിന്റെ അവകാശമായിരുന്നു.[1] വിധവകൾക്ക് അവിവാഹിതരായ സ്ത്രീകളുടെ അതേ മാന്യത ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
വൈക്കിങ് കാലഘട്ടത്തിൽ സ്ത്രീകൾക്ക് പുരോഹിതകളാകാനോ വെളിച്ചപ്പാടുകളാകാനോ മന്ത്രവാദിനികൾ ആകാനോ വിലക്കൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതയെ ഗിഡ്ജ എന്നും വെളിച്ചപ്പാടുകളെ സെജ്‌ഡ്‌ക്‌വിന്ന എന്നും വിളിച്ചു. അവർ കലകളിലും സാഹിത്യത്തിലും പ്രശോഭിച്ചു. കവയിത്രികളെ സ്കാൽഡർ എന്നു വിളിച്ചു. അവരെ റൂൺശിലകൾ നിർമ്മിക്കുന്ന പ്രധാന ശിൽപ്പികൾ ആയി അംഗീകരിച്ചിരുന്നു. അതുപോലെ വൈക്കിങ് കാലഘട്ടത്തിൽ, വാണിക്കുകളും വൈദ്യന്മാരും ആയി പ്രവർത്തിക്കാൻ സ്ത്രീകൾക്ക് സാഹചര്യമുണ്ടായിരുന്നു. [2]ഒരു വിവാഹിതയായ സ്ത്രീക്ക് സ്വയം വിവാഹമോചനം നേടാനും പുനർവിവാഹം നടത്താനും അധികാരമുണ്ടായിരുന്നു. ഒരു സ്വതന്ത്രയായ സ്ത്രീക്ക് ഒരു പുരുഷനുമായി ചേരാനും അയാളിൽനിന്നും, അയാൾ വിവാഹിതനാണെങ്കിൽക്കൂടി, കുട്ടികളുണ്ടാകാനും സാമൂഹ്യമായ അനുവാദമുണ്ടായിരുന്നു. അത്തരം സ്വതന്ത്രസ്ഥാനത്തുള്ള സ്ത്രീകളെ ഫ്രില്ല എന്നാണ് വിളിച്ചിരുന്നത്.[3] വിവാഹസംവിധാനത്തിനു അകത്തും പുറത്തും ജനിച്ച കുട്ടികളെ തുല്യമായാണ് കരുതിയിരുന്നത്. അവർ തമ്മിൽ വിവേചനമൊന്നുമില്ലായിരുന്നു. അവർക്കു രണ്ടുപേർക്കും അവരുടെ രക്ഷാകർത്താക്കളുടെ സ്വത്തിൽ അവകാശം തുല്യമായിരുന്നു. അതിനാൽ, നിയമപരമായ കുട്ടിയെന്നോ അനധികൃതമായ കുട്ടിയെന്നോ വിവേചനം ഇല്ലായിരുന്നു.[3] എന്നാൽ പതിനൊന്നാം നൂറ്റാണ്ടിൽ നടന്ന ക്രൈസ്തവവത്കരണത്തോടെ ഈ നിയമങ്ങളും പാരമ്പര്യങ്ങളും സമൂഹത്തിൽനിന്നും അപ്രത്യക്ഷമാകുകയാണുണ്ടായത്.
മദ്ധ്യകാലഘട്ടത്തിൽ സ്ത്രീയുടെ സാമൂഹ്യസ്ഥിതി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്തമായിരുന്നു. വിവിധ കൗണ്ടികളിൽ വിവിധ നിയമങ്ങളാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്.
The names are placed in chronological order: