സ്വർണ്ണകുമാരീ ദേവി | |
---|---|
![]() സ്വർണ്ണകുമാരീ ദേവി | |
ജനനം | |
മരണം | ജൂലൈ 3, 1932 | (പ്രായം 76)
ദേശീയത | ഇന്ത്യ |
തൊഴിൽ(s) | കവയിത്രി, നോവലിസ്റ്റ്, സംഗീതജ്ഞ, സാമൂഹ്യപ്രവർത്തക |
ജീവിതപങ്കാളി | ജാനകീനാഥ് ഘോഷൽ |
കുട്ടികൾ | സരളാ ദേവീ ഹിരൺമയീ ദേവി ജ്യോത്സ്നാനാഥ് ഘോഷൽ |
ബംഗാളിൽ നിന്നുള്ള ഒരു കവയിത്രിയും, നോവലിസ്റ്റും, സംഗീതജ്ഞയും, സാമൂഹ്യപ്രവർത്തകയും ആയിരുന്നു സ്വർണ്ണകുമാരീ ദേവി(Swarnakumari Devi). ബംഗാളി ഭാഷയിലെ വനിതാ എഴുത്തുകാരിൽ പുറം ലോകം അംഗീകരിച്ച ആദ്യ വനിത കൂടിയായിരുന്നു ഇവർ. ദേബേന്ദ്രനാഥ ടാഗോറിന്റെ മകളും, രബീന്ദ്രനാഥ് ടാഗോറിന്റെ മുതിർന്ന സഹോദരിയും കൂടെയായിരുന്നു സ്വർണ്ണകുമാരി.[1]
ബ്രിട്ടീഷ് ഇന്ത്യയിലെ, ബംഗാളിലുള്ള കൽക്കട്ടയിലാണ്, സ്വർണ്ണകുമാരീ ദേവി ജനിച്ചത്. ദേവേന്ദ്രനാഥടാഗോറിന്റേയും, ശാരദാ ദേവിയുടേയും മകളായാണ് സ്വർണ്ണകുമാരി ജനിച്ചത്. രവീന്ദ്രനാഥ ടാഗോറിനേക്കാൾ അഞ്ചു വയസ്സു മുതിർന്നതായിരുന്നു സ്വർണ്ണകുമാരി. തന്റെ സഹോദരങ്ങളെപ്പോല സ്വർണ്ണകുമാരിയും സ്കൂൾ വിദ്യാഭ്യാസത്തേക്കാൾ കൂടുൽ അറിവു നേടിയത് തന്റെ കുടുംബത്തിൽ നിന്നു തന്നെയായിരുന്നു. അയോധ്യാനാഥ് പക്രാശി എന്ന ഒരു അദ്ധ്യാപകനായിരുന്നു ഈ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നത്.[2]
ഒരു ജമീന്ദാർ കുടുംബത്തിലെ അംഗമായിരുന്ന ജാനകീനാഥ് ഘോഷലിനെ, സ്വർണ്ണകുമാരി 1868 ൽ വിവാഹം ചെയ്തു.[3]ബ്രഹ്മസമാജത്തിൽ അംഗമായതിനെതുടർന്ന് ജാനകീനാഥ് തന്റെ കുടുംബത്തിൽ നിന്നും പുറന്തള്ളപ്പെട്ടു. നിശ്ചയദാർഢ്യവും, കഠിനപ്രയത്നവും കൊണ്ട് ജാനകീനാഥ് സ്വന്തം വാണിജ്യ മേഖല കെട്ടിപ്പടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ നാളുകളിൽ ജാനകീനാഥ് സംഘടനയുടെ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു.
ഹിരൺമയീ ദേവി,[4] ജ്യോത്സ്നാനാഥ് ഘോഷൽ, സരളാദേവീ [5]എന്നിങ്ങനെ മൂന്നു പെൺമക്കളാണ് ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ജ്യോത്സ്നാനാഥ് ഘോഷൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസ്സായി, കുറേനാൾ ഇന്ത്യയിൽ ജോലി ചെയ്തിരുന്നു.
1876 ൽ സ്വർണ്ണകുമാരി ദേവിയുടെ ദീപനിർബൺ എന്ന ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടു.[6] ബംഗാളിൽ നിന്നുമുള്ള വനിതാ എഴുത്തുകാരിൽ ആദ്യത്തെ ആളായിരുന്നു സ്വർണ്ണകുമാരീ ദേവി.[7] ആദ്യ കൃതി തന്നെ ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ, അവർ തുടർച്ചയായി എഴുതി തുടങ്ങി. നോവലുകളും, നാടകങ്ങളും, കവിതകളും അവർ എഴുതി പ്രസിദ്ധീകരിച്ചു.
ടാഗോർ കുടുംബത്തിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഭാരതി എന്ന മാസികയടുെ എഡിറ്റർ കൂടിയായിരുന്നു സ്വർണ്ണകുമാരീ ദേവി. 30 വർഷത്തോളം മാസികയുടെ എഡിറ്റർ പദവിയിൽ അവർ തുടർന്നു.[8] ഭാരതിയുടെ ആദ്യ പ്രതി പുറത്തിറങ്ങുമ്പോൾ രവീന്ദ്രനാഥ ടാഗോറിനു പതിനാറു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.
എണ്ണം | പേര് | വർഷം |
---|---|---|
൧ | ദീപനിർബൻ | 1876 |
൨ | മിബർരാജ് | 1877 |
൩ | ചിന്ന മുകുൾ | 1879 |
൪ | മാലതി | 1881 |
൫ | ഹഗ്ലിർ ഇമാം ബാദി | 1887 |
൬ | ബിദ്രോഹ | 1890 |
൭ | സ്നേഹലത പാ പലിത | 1892 |
൮ | ഫൂലേർമല | 1894 |
൯ | കഹാകെ | 1898 |
൧൦ | ബിചിത്ര | 1920 |
൧൧ | സ്വപ്നബാനി | 1921 |
൧൨ | മിലൻരാതി | 1922 |
എണ്ണം | പേര് | വർഷം |
---|---|---|
൧ | കോനെ ബാദൽ | 1906 |
൨ | പാക് ചക്ര | 1911 |
൩ | രാജ്കന്യ | |
൪ | ദിവ്യകമൽ |
എണ്ണം | പേര് |
---|---|
൧ | ഗാഥ |
൨ | ബസന്തോത്സവ് |
൩ | ഗീതി ഗുച്ച |
അനാഥരേയും, വിധവകളേയും സഹായിക്കുന്നതിനു വേണ്ടി, സ്വർണ്ണകുമാരീ ദേവിയുടെ നേതൃത്വത്തിൽ സഖി സമിതി എന്നൊരു സംഘടന രൂപമെടുത്തു. സംഘടന നടത്തിക്കൊണ്ടുപോവാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത്, പണം സ്വരൂപിക്കാനായി വിവിധ ഉൽപ്പന്നങ്ങളുടെ വിപണനമേള സംഘടിപ്പിച്ചത്, അക്കാലത്ത് വിപ്ലവകരമായ മുന്നേറ്റമായിരുന്നു. 1906 വരെ സഖി സമിതി, തുടർന്നു പോയെങ്കിലും, പിന്നീട് ഹിരൺമയീ ആശ്രമം സംഘടനയെ അവരുടെ കുടക്കീഴിൽ കൊണ്ടു വന്നു. കോൺഗ്രസ്സിൽ പൊതുപ്രവർത്തനം തുടങ്ങിയ ആദ്യ വനിതകളിൽ ഒരാൾ സ്വർണ്ണകുമാരി ദേവി ആയിരിക്കും.
ഭർത്താവ് ജ്യോതിനാഥ് ഘോഷൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന, കാലത്ത് സ്വർണ്ണകുമാരീ ദേവിയും പാർട്ടിയിൽ നിറസാന്നിദ്ധ്യമായിരുന്നു.[9]
ടാഗോർ കുടുംബം എന്ന അധ്യായം