സ്‌പെൻസർ വെൽസ് | |
---|---|
ജനനം | |
പൗരത്വം | അമേരിക്കൻ |
കലാലയം | University of Texas at Austin Harvard University |
പുരസ്കാരങ്ങൾ | Kistler Prize (2007) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics |
സ്പെൻസർ വെൽസ് (ജനനം: 1969 ഏപ്രിൽ 6) ലോകപ്രശസ്തനായ ജനിതക, നരവംശ ശാസ്ത്രജ്ഞനും നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ അന്വേഷണ സഞ്ചാരിയുമാണ്. ജീനോഗ്രാഫിക് പ്രൊജക്റ്റിന്റെ തലവനാണ് അദ്ദേഹം.
1969 ഏപ്രിൽ 6ൻ അമേരിക്കൻ ഐക്യനാടുകളിലെ ജോർജ്ജിയയിൽ ജനിച്ചു. അദ്ദേഹം,ടെക്സാസിലെ ലുബോക്കിലാണ് വളർന്നത്. 16ആം വയസ്സിൽ അദ്ദേഹം കലാലയ വിദ്യാഭ്യാസം ആരംഭിച്ചു. 1988-ൽ ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബി.എസ്. ബിരുദം സമ്പാദിച്ചു. ഇതേ വിഷയത്തിൽ തന്നെ 1994-ൽ ഹാർവാഡിൽ നിന്ന് ഡൊക്ടറേറ്റ് നേടി. അതിനു ശേഷം നാലുവർഷക്കാലം സ്റ്റാൻഫോറ്ഡ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗവേഷണം നടത്തി. പിന്നീട് ഓക്സ്ഫോഡ് സർവ്വകലാശാലയിൽ 99 മുതൽ 2000 വരെ ഗവേഷണത്തിലേർപ്പെട്ടു.