പ്രമുഖബംഗാളി ചലച്ചിത്ര ഛായാഗ്രാഹകനാണ് സൗമേന്ദു റോയ്. (ജ: 1933) വിശ്രുത ചലച്ചിത്ര സംവിധായകനായിരുന്ന സത്യജിത് റായിയുടെ ഡോക്യുമെന്ററികൾക്കും സിനിമകൾക്കും വേണ്ടി സൗമേന്ദു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. തീൻ കന്യയാണ് അദ്ദേഹം ചിത്രീകരണചുമതല വഹിച്ച ആദ്യ ചിത്രം. പഥേർ പാഞ്ചാലിയുടെ ചിത്രീകരണ വേളയിൽ സുബ്രതാ മിത്രയുടെ പ്രധാന സഹായി ആയാണ് അദ്ദേഹം രംഗത്തെത്തുന്നത്.
വെളിച്ച വിതരണവും അനുബന്ധജോലികളും ചെയ്തുകൊണ്ടാണ് സൗമേന്ദു തന്റെ സിനിമാ ജീവ്തം തുടങ്ങുന്നത്. ഫീച്ചർ ഫിലിമുകൾ അടക്കം 21 റായിച്ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. ഗോൾഡൻ ബിയർ പുരസ്ക്കാരം നേടിയ അശനി സങ്കേത് (1973), ആരണ്യേർ ദിൻ രാത്രി (1969) ഇവ ശ്രദ്ധേയങ്ങളായ ചിത്രങ്ങളാണ്.
തപൻ സിൻഹ, തരുൺ മജുംദാർ, ബുദ്ധദേബ് ദാസ് ഗുപ്ത എം. എസ്. സത്യു[1].