സൗരവ് ഘോഷാൽ | |
---|---|
Country | ഇന്ത്യ |
Born | കൊൽക്കത്ത, പശ്ചിമ ബംഗാൾ | ഓഗസ്റ്റ് 10, 1986
Height | 5 അടി (1.524000 മീ)* |
Weight | 65 കിലോഗ്രാം (143 lb) |
Turned Pro | 2003 |
Coached by | Malcolm Willstrop, S. Maniam & Cyrus Poncha |
Racquet used | Prince O3 Speedport Black |
Men's singles | |
Highest ranking | No. 15 (May, 2014) |
Current ranking | No. 16 (June, 2014) |
Title(s) | 5 |
Tour final(s) | 8 |
World Open | QF (2013) |
Medal record
| |
Last updated on: September, 2014. |
ഇന്ത്യൻ സ്ക്വാഷ് താരമാണ് സൗരവ് ഘോഷാൽ. 2013 ഡിസംബർ 15ന് ലോക സ്ക്വാഷ് റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
1986 ഓഗസ്റ്റ് 10ന് കൊൽക്കത്തയിൽ ജനിച്ചു. ലക്ഷ്മിപത് സിംഘനിയ അക്കാദമിയിൽ നിന്നും സ്ക്വാഷ് പഠിച്ചു.
കൊൽക്കത്ത റാക്കറ്റ് ക്ലബ്ബിലാണ് ആദ്യം സ്ക്വാഷ് കളിച്ചു തുടങ്ങിയത്. സ്ക്കൂൾ പഠനത്തിനു ശേഷം മേജർ മണിയത്തിനു കീഴിൽ പഠിക്കാൻ ചെന്നൈയിലേക്കു പോയി. ജർമൻ ഓപ്പണാണ് (അണ്ടർ-17) സൗരവ് നേടിയ ആദ്യ ടൂർണമെന്റ്.[1] 2 മാസത്തിനു ശേഷം ഡച്ച് ഓപ്പൺ നേടുകയും ചെയ്തു. 2004-ൽ ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ അണ്ടർ 19ൽ വിജയിച്ചു. 006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയിരുന്നു. 2007-ൽ അർജുന അവാർഡ് ലഭിച്ചു. 2013ൽ ലോക സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ താരമായി സൗരവ് മാറി.[2] നിലവിൽ വെസ്റ്റ് യോർക്ക്ഷെയറിലെ പോണ്ട്ഫ്രാക്ട് സ്ക്വാഷ് ക്ലബ്ബിലെ മാൽക്കം വിൽസ്ട്രോപ്പിനു കീഴിൽ പരിശീലിക്കുകയാണ്. നിലവിലെ ദേശീയ സ്ക്വാഷ് ചാമ്പ്യനാണ് സൗരവ്.2014ലെ ഏഷ്യൻ ഗെയിംസിൽ സൗരവ് വെള്ളി മെഡൽ നേടിയിരുന്നു.