കൃത്യതയാർന്ന സൈനിക ആക്രമണ തന്ത്രമാണ് സർജിക്കൽ സ്ട്രൈക്ക്. ആക്രമിക്കപ്പെടുന്ന ശത്രുവ്യൂഹം, കെട്ടിടങ്ങൾ, വാഹനങ്ങൾ , തുടങ്ങിയവയ്ക്കല്ലാതെ മറ്റാന്നിനും നാശമോ, ഹാനിയോ ഏൽപ്പിക്കാതെ (minimum or no collateral damage) ഉദ്ദിഷ്ട പ്രഹരണ ലക്ഷ്യം കൈവരിക്കുന്നതിനേയാണ് സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.[1]
അതികൃത്യ ബോമ്പിംഗ് (Precision Bombing) ലക്ഷ്യത്തെ മാത്രം പ്രഹരിക്കുന്നു. ചുറ്റിനുമുള്ള കെട്ടിടങ്ങൾക്കൊ ജനത്തിനോ ഹാനി സംഭവിക്കാറില്ല.
ചുരുൾ ബോമ്പിഗ് അഥവാ (carpet bombing) കാർപ്പറ്റ് ബോമ്പിംഗ് – പറക്കുന്ന വിമാനത്തിൽ നിന്നും ആയിരക്കണക്കിനു ബോംബുകൾ വർഷിക്കുന്ന തന്ത്രമാണ് കാർപറ്റ് ബൊംമ്പിംഗ്. പരവതാനി ചുരുൾ അഴിച്ചാൽ എന്നപോലെയാണ് ബോമ്പുകൾ വീഴുന്നത്. ഒരു വലിയ ഭൂവിസ്തൃതിയിൽ ആകെ നാശം വിതയ്ക്കുകയും വലിയ ജനവിഭാഗത്തിനു ജീവഹാനിയോ പരിക്കോ ഏൽപ്പിക്കുകയും ചെയ്യുന്നതാണ് ഈ വിദ്യ. അതികൃത്യ ബോംബിംഗ് സർജിക്കൽ സ്ട്രൈക്കായി വിനിയോഗിക്കാറുണ്ട്.കാർപറ്റ് ബോംബിംഗ് സർജിക്കൽ സ്ട്രൈക്കിൽ പെടില്ല.