പ്രമാണം:ServicesSportsControlBoardLogo.jpg | |
Sport | Multi-sport |
---|---|
Category | Military sports |
Jurisdiction | Indian Armed Forces |
Membership | IMSC |
Abbreviation | SCCB |
Founded | 1919 |
Affiliation | |
Headquarters | 97, G Block Hutments Armed Forces Headquarters, Ministry of Defence |
Location | New Delhi, India |
Secretary | Group Captain R. K. Raksha |
Official website | |
sscbindia | |
![]() |
ഇന്ത്യയിലെ മൂന്ന് സൈനിക വിഭാഗങ്ങൾക്കായുള്ള ഒരു പ്രത്യേക വിംഗാണ് സർവീസസ് സ്പോർട്സ് കണ്ട്രോൾ ബോർഡ് (Services Sports Control Board (SSCB)). സൈന്യത്തിൽ ചേരുന്ന കായിക താരങ്ങൾക്കായുള്ള ഒരു ബോർഡായി പ്രവർത്തിക്കുന്നു. ദേശീയ ഗെയിംസുകളിൽ സർവീസസ് എന്ന പേരിലാണ് ഈ ബോർഡിന് കീഴിലുള്ള കായിക താരങ്ങൾ പങ്കെടുക്കുന്നത്.
യു.കെ.യിലെ എ.എസ്.സി.ബി മാത്രകയിൽ 1919 മാർച്ചിൽ ആർമി സ്പോർട്സ് കണ്ട്രോൾ ബോർഡ് (ഇന്ത്യ) എന്ന പേരിലാരംഭിച്ചു. 1945 ഏപ്രിൽ 3-ന് മൂന്ന് സൈനിക വിഭാഗങ്ങളിലേയും സ്പോർട്സ് ബോർഡുകളെ ലയിപ്പിച്ച് സർവീസസ് സ്പോർട്സ് കണ്ട്രോൾ ബോർഡ് നിലവിൽ വന്നു.
പ്രസിഡന്റ് - ഡയറക്ടർ ഒഫ് മിലിട്ടറി ട്രെയിനിംഗ്, ആർമി ഹെഡ് ക്വാർട്ടേർസ് അംഗങ്ങൾ - ആർമി, നേവി, എയർ ഫോർസ് എന്നീ മൂന്ന് വിഭാഗങ്ങളിൽ നിന്ന് ഓരോ ഓഫീസർമാർ. സെക്രട്ടറി - മിലിട്ടറി ട്രെയിനിംഗ് ഡയറക്റ്ററേറ്റിൽ നിന്നുള്ള ഒരു ഓഫീസർ, ആർമി ഹെഡ് ക്വാർട്ടേർസ്
1947 - ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി നടത്തിയ പുനക്രമീകരണത്തിലൂടെ സർവീസസിനെ മൂന്ന് വർഷം വീതം ഓരോ വിഭാഗങ്ങൾ നിയന്ത്രിക്കുന്ന തരത്തിലാക്കി മാറ്റിയിട്ടുണ്ട്. പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് മൂന്ന് വർഷവും മൂന്ന് വിഭാഗങ്ങളിലും നിന്നുള്ള ഓരോ ജോയിന്റ് സെക്രട്ടറിമാർക്ക്, നാല് വർഷം കാലാവധിയും നിജപ്പെടുത്തിയിരിക്കുന്നു.