സൽമാ യാഖൂബ്

സൽമാ യാഖൂബ്
റെസ്പക്ട് പാർട്ടി നേതാവ്
ഓഫീസിൽ
8 ഓഗസ്റ്റ് 2005 – 11 സെപ്റ്റംബർ 2012
മുൻഗാമിലിണ്ട സ്മിത്ത്
പിൻഗാമിഅർഷാദ് അലി
വ്യക്തിഗത വിവരങ്ങൾ
ജനനം1971 (വയസ്സ് 52–53)
ബ്രാഡ്ഫോർഡ് , ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷിറെസ്പെക്റ്റ് (2004–2012)
പങ്കാളിആഖിൽ ചൌധരി
അൽമ മേറ്റർആസ്റ്റൊൻ യുനിവേര്സിടി
ജോലിപ്സൈക്കോതെറാപിസ്റ്റ്[1]
വെബ്‌വിലാസംwww.salmayaqoob.com

ബ്രിട്ടണിലെ പ്രശസ്‌ത മനുഷ്യാവകാശ പ്രവർത്തക, രാഷട്രീയ നേതാവ്‌, എന്നീ നിലകളിൽ പ്രസിദ്ധയാണ് സൽമാ യാഖൂബ് . ബ്രിട്ടണിലെ മഴവിൽ രാഷട്രീയ കൂട്ടായ്‌മയായ ബ്രിട്ടനിലെ റെസ്‌പെക്ട്‌ പാർട്ടിയുടെ ചെയർപേഴ്‌സണായിരുന്നു സൽമ. ബർമിങ്‌ ഹാം യുദ്ധവിരുദ്ധ കൂട്ടായ്‌മയുടെ നേതാവായ ഇവർ 2003 ൽ ലണ്ടനിൽ നടന്ന യുദ്ധവിരുദ്ധ റാലിക്ക്‌ നേതൃത്വം കൊടുത്തു[2]. ബർമിഗ് ഹാം സിറ്റി കൗൺസിലറായിരുന്നു. ബർമിഗ് ഹാം സെന്റ്രൽ മോസ്‌കിന്റെ പ്രഭാഷകയുമാണ്. പലസ്തീൻ വിഷയത്തിൽ സജീവമായി ഇടപെടുന്ന സൽമ, ബ്രിട്ടീഷ് പൊതുമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയയായ മുസ്‌ലിം വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[3]

ജീവിതരേഖ

[തിരുത്തുക]

1960 ൽ പാകിസ്താനിൽ നിന്നും കുടിയേറിയ മുഹമ്മദ് യാഖൂബിന്റെയും ഗുൽസർദാ യാഖൂബിന്റെയും പുത്രിയായി ബ്രിട്ടനിലെ ബ്രാഡ് ഫോർഡിൽ 1971 ൽ ജനിച്ചു. പിതാവ് റിട്ട. പോസ്റ്റ് ഓഫീസർ ആണ്. രണ്ട് സഹോദരിമാരും നാല് സഹോദരന്മാരുമുണ്ട്. പിന്നീട് ബർമിഗ്ഹാമിലേക്ക് കുടുംബം താമസം മാറ്റി. വളരെ ദാരിദ്ര്യം മുറ്റിയ ജീവിത സാഹചര്യമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്.[4] അവിടെയാണ് അവർ വളർന്നത്. ചെറുപ്പത്തിലെ അൽപം തെറിച്ച പെണ്ണായി അവർ സ്വയം വിശേഷിപ്പിച്ചിരുന്നു. ഫുട്‌ബോൾ ഇഷ്ടവിനോദമായിരുന്നു. ആസ്റ്റം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയും സൈക്കോളജിയും പഠിച്ചു. തുടർന്ന് മനോരോഗചികിത്സക എന്ന യോഗ്യത കരസ്ഥമാക്കി. 24ാം വയസ്സിൽ വിവാഹിതയായി. ഡോക്ടറായ ആഖിൽ ചൗദരിയായിരുന്നു ഭർത്താവ്. ഇവർക്ക് മൂന്ന് ആൺകുട്ടികളാണുള്ളത്. സെപ്റ്റംബർ 11 ആക്രമത്തിന് ശേഷമാണ് രാഷ്ടീയ സാമൂഹിക രംഗത്ത് സജീവമായത്.[5] [6]

യുദ്ധവിരുദ്ധ പോരാട്ടം

[തിരുത്തുക]

മനുഷ്യാവകാശ പോരാട്ട രംഗത്ത് സജീവമായി നിലകൊള്ളുന്ന സൽമാ യാഖൂബ് രാഷ്ട്രീയ രംഗത്ത് കടന്നു വരുന്നത് തന്നെ സെപ്റ്റംബർ 11 സംഭവത്തെ തുടർന്നാണ്. ഫലസ്തീനിൽ നടക്കുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ ശബ്ദിക്കുന്ന മുന്നണിയിൽ സൽമാ യാഖൂബും ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ കൂട്ടക്കൊലയെയും അപലപിച്ചു. അഫ്ഗാനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ പിന്തുണച്ചു.[7] ബർമിങ്ഹാം സിറ്റി കൗൺസിലിന്റെ മാസാന്തമീറ്റിങിൽ അഫ്ഘാൻയുദ്ധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലാൻസ് കോർപറൽ മാത്യു ക്രൂഷറിനെ എഴുന്നേറ്റുനിന്ന് കയ്യടിച്ച് ആദരിക്കുന്ന ചടങ്ങിൽ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി സൽമാ. ഇത് മറ്റു കൗൺസിലർമാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. രോഹിങ്ക്യൻ മുസ്‌ലിംകളുടെ പ്രശ്‌നത്തിൽ അറിയപ്പെട്ട ജനാധിപത്യവാദിയായആങ്‌സാൻ സൂചിയുടെ മൗനമാണ് തനിക്ക് ഏറ്റവും അധികം മനോവിഷമം ഉണ്ടാക്കിയതെന്ന് അവർ ഒരിക്കൽ പറയുകയുണ്ടായി. പോലീസ് കസ്റ്റഡിയിൽ ആയിരക്കണക്കായ കറുത്തവർഗക്കാർ കൊല്ലപ്പെട്ടതിൽ അധികാരിവർഗം അന്വേഷണംനടത്താതെ നിസ്സംഗത പാലിക്കുന്നതിനെ അവർ ചോദ്യംചെയ്തു.

രാഷ്ട്രീയം

[തിരുത്തുക]

ഈ സമയത്ത് മുസ്ലിം യാഥാസ്ഥിക വിഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും മുസ്‌ലിം അസോസിയേഷൻ ഓഫ് ബ്രിട്ടന്റെ പിന്തുണയുണ്ടായിരുന്നു. മുസ്ലിം സ്ത്രീകളുടെ പൊതുപ്രവർത്തനത്തിന് ഇസ്ലാമികാടിത്തറയിലൂന്നി ശക്തമായ നിലപാടെടുത്താണ് ഇതിന് മറുപടി നൽകി മുന്നോട്ട് പോയത്.[8] ഇലക്ഷൻ സമയത്ത് 'അൽഗുറബാഅ് ' എന്ന തീവ്രചിന്താഗതിക്കാരായ സംഘത്തിന്റെ വധഭീഷണി നേരിടേണ്ടിവന്നു.(ഈ സംഘടന 2006 ൽ നിരോധിക്കപ്പെട്ടു). ചർചും സിനഗോഗുമായി സഹകരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് കുറ്റപ്പെടുത്തി അവരുടെ പോസ്റ്ററിൽ കാഫിർ എന്ന് തീവ്രസംഘം കോറിയിടുകയുണ്ടായി. 2005 ബ്രിട്ടൻ പൊതുതെരെഞ്ഞെടുപ്പ് 34ാം വയസ്സിൽ 2005 ലെ ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പിൽ റെസ്പക്ട് പാർട്ടി സ്ഥാനാർഥിയായി ലേബർ പാർട്ടി സ്ഥാനാർഥിയും പാർലമെൻ് അംഗവുമായ റോജർ ഗോഡ്‌സിഫിനെതിരെ മത്സരിച്ചു. 27.5 ശതമാനം വോട്ടോടു കൂടെ രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെടുകയുണ്ടായി. [9] 2006 യു.കെ പ്രാദേശിക തെരഞ്ഞെടുപ്പ് 2006 ൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ 49.4 ശതമാനം വോട്ടോടുകൂടെ ബർമിഗ്ഹാം സിറ്റി കൗൺസിലിലെ സ്പാർക് ബ്രൂക് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകളുടെ പൊതു രംഗപ്രവേശം വിലക്കിയുള്ള മതയാഥാസ്ഥികർക്കുള്ള മറുപടിയായിരുന്നു വിജയം[10]. ഇതേ സ്ഥാനത്തേക്ക് 2010 ൽ നടന്ന തെരഞ്ഞെടുപ്പിലും സൽമാ യാഖൂബ് തെരഞ്ഞെടുക്കപ്പെട്ടു.[11]

2010 പൊതു തെരഞ്ഞെടുപ്പ്

[തിരുത്തുക]

2010 ലെ ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പിൽ റെസ്പക്റ്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ചപ്പോൾ റോജർ ഗോഡ്‌സിഫ് തന്നെയായിരുന്നു എതിർ സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും നില മെച്ചപ്പെടുത്താനായി. ഈ തെരഞ്ഞെടുപ്പിൽ 12,240 വോട്ട് ലഭിച്ചു. മുൻ തെരഞ്ഞെടുപ്പിനേക്കാൾ വർദ്ദിച്ച 13.9 ശതമാനം വോട്ടിൽ 11.7 ശതമാനം വോട്ടും ലേബർ പാർട്ടിയിൽ നിന്നും റെസ്‌പെക്ട് പാർട്ടിയിലേക്ക് തിരിയുകയായിരുന്നു.[12] കഴിവുള്ള രാഷ്ട്രീയ നേതാവാണെന്ന് എതിർപക്ഷ നേതാക്കൾ പോലും സൽമാ യാഖൂബിനെ കുറിച്ച് വിലയിരുത്തുകയുണ്ടായി[13]. ഇതേ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ട് പോകവേ ലേബർ പാർട്ടി തന്നെ രണ്ട് സുരക്ഷിത സീറ്റിലേക്ക് സൽമയെ ക്ഷണിച്ചെങ്കിലും ആദർശം അടിയറവ് പറഞ്ഞ് സ്ഥാനം ആവശ്യമില്ലെന്ന് പറഞ്ഞ് ഓഫർ നിരസിക്കുകയായിരുന്നു[14].

കൗൺസിൽ സ്ഥാനത്യാഗം

[തിരുത്തുക]

2011 ജൂലൈ 7 ന് ആരോഗ്യപരമായ പ്രയാസങ്ങൾ കാരണം കൗൺസിലർ പദവിയിൽ നിന്ന് ഒഴിഞ്ഞു[15]. 2012 സെപ്റ്റംബർ 11 ന് റെസ്‌പെക്ട് പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടി നേതാവയ ജോർജ്ജ ഗാലവെയുമായിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി. മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി അതിൽ യാതൊരു വിധ വിട്ടു വീഴ്ചക്കും സന്നദ്ധമല്ലെന്ന നിലപാടിനെ തുടർന്നായിരുന്നു സൽമായുടെ രാജി[16]. രാജി വെച്ചെങ്കിലും രാഷ്ട്രീയ രംഗത്ത് നിന്ന് പിന്നാക്കം പോവരുതെന്ന് വിവിധ രാഷ്ടീയ നിരീക്ഷകർ ആവശ്യപ്പെടുകയുണ്ടായി.[17] രാഷ്ട്രീയപരമായ കാരണങ്ങളാൽ വധഭീഷണിയും സൽമാ യാഖൂബ് നേരിട്ടുണ്ട്.[18] ജൂലിയൻ അസാൻജിനെതിരെയുള്ള ലൈംഗികാരോപണക്കേസ് ബലാത്സംഗമെന്ന് പറയാനാവില്ലെന്ന് സമർഥിച്ച് അസാൻജിനെ പിന്തുണച്ച റെസ്‌പെക്റ്റ് പാർട്ടി എംപിയായ ജോർജ് ഗാലവേയുടെ നിലപാടിനെതിരായിരുന്നു സൽമാ. കുറ്റാരോപിതനായ ആളുടെ കുറ്റം തെളിയിക്കപ്പെടുന്നതുവരെ അയാൾ കുറ്റവാളിയല്ലെങ്കിലും, ആരോപണം ഉന്നയിക്കുന്ന ഇരയുടെ വാദങ്ങളെ നിരാകരിച്ച് ഇരയെ മാനസികമായി വേദനിപ്പിക്കുന്നതും ശരിയല്ലെന്ന വീക്ഷണക്കാരിയായിരുന്നു അവർ.

അംഗീകാരം

[തിരുത്തുക]

2006 മികച്ച സാമൂഹിക സേവനത്തിനുള്ള ലോയിഡ്‌സ് ടി.ബി.എസ് ഏഷ്യൻ ജുവൽ അവാർഡ് കരസ്ഥമാക്കി. ഹാർപേഴ്‌സ് ബസാർ മാഗസിനിൽ ബ്രിട്ടിനിലെ മികച്ച 30 വനിതകളിലൊരാളായി പട്ടിക ചേർത്തിരുന്നു.[19] 2008 ൽ ബർമിങ് ഹാം പോസ്റ്റ് നടത്തിയ വോട്ടെടുപ്പിൽ രഗരത്തിലെ സ്വാധീനിച്ച 50 വനിതകളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനം സൽമാ യാഖൂബിനായിരുന്നു.[20]. ഇതേ വർഷം തന്നെ ഡെയ്‌ലി ടെലഗ്രാഫ് നടത്തിയ ഠീു 100 ഹലള േംശിഴലെൃ പട്ടികയിലും സ്ഥാനം പിടിച്ചിരുന്നു.[21] 2009 ൽ ദ ടൈംസ് പത്രവും ഇമെൽ മാഗസിനുമായി ചേർന്ന് ഇക്വാലിറ്റി ആന്റ് ഹ്യൂമൺ റൈറ്റ്‌സ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ മുസ്ലിം സ്ത്രീ ശക്തി പട്ടികയിൽ ഉൾപ്പെട്ടു. [22]

ബി.ബി.സി വൺ ന്റെ ക്വൊസ്റ്റ്യൻ ടൈമിൽ ആറു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[23] Ben Bradshaw, Jeremy Hunt, Katie Hopkins and Toby Youn-g തുടങ്ങിയ പ്രമുഖരോടൊപ്പമുള്ള പാനലിൽ അണിനിരന്നിട്ടുണ്ട്.[24]

കേരളത്തിൽ

[തിരുത്തുക]
സൽമാ യാഖൂബ് സോളിഡാരിറ്റി പത്താം വാർഷിക സമ്മേളനത്തിൽ

കേരളത്തിൽ 2013 മെയ് 19 ന് സോളിഡാരിറ്റി പത്താം വാഷിക പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന് സമ്മേളനത്തിൽ സംസാരിച്ചു. നോർമൻ ഫിങ്കൽസ്റ്റീൻ, സാറാ മറുസെക് എന്നീ മനുഷ്യാവകാശ പ്രവർത്തരും കൂടെ യുണ്ടായിരുന്നു.

അവലംബം

[തിരുത്തുക]
  1. Booktopia: Salma Yaqoob - Red Pepper
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-18. Retrieved 2013-05-19.
  3. http://www.guardian.co.uk/politics/2010/apr/23/respect-candidate-muslim-women-poli-tisc
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-29. Retrieved 2013-05-26.
  5. http://www.redpepper.org.uk/Booktopia-Salma-Yaqoo-b/[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.salmayaqoob.com/2012/09/with-regret.h-tml[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.youtube.com/watch?v=wdq-3PO-h-hfw
  8. http://www.flickr.com/photos/ukpress/2980367587/sizes/l/in/photostr-eam
  9. http://thestirrer.thebirminghampress.com/March_10/the-lutz-report-on-salma-yaqoob-090310.h-tm-l[പ്രവർത്തിക്കാത്ത കണ്ണി]
  10. http://www.guardian.co.uk/commentisfree/2006/may/13/womenwereatthehearto-f-th-e
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-08. Retrieved 2013-05-26.
  12. http://news.bbc.co.uk/1/shared/election2010/results/constituency/a33.tsm[പ്രവർത്തിക്കാത്ത കണ്ണി]
  13. http://news.bbc.co.uk/1/hi/uk_politics/election_2010/england/8611719.tsm[പ്രവർത്തിക്കാത്ത കണ്ണി]
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2013-05-26.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2013-05-26.
  16. http://www.guardian.co.uk/politics/2012/sep/12/salma-yaqoob-quits-respect-le-ad-er
  17. http://www.birminghammail.net/news/top-stories/2012/09/13/birmingham-ex-respect-leader-salma-yaqoob-urged-to-stay-in-politics-by-rival-parties-97319-31828946/#ixzz26YbX6Ld2[പ്രവർത്തിക്കാത്ത കണ്ണി]
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-25. Retrieved 2013-05-26.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2013-05-26.
  20. http://blogs.birminghampost.net/power50/2008/07/11-salma-yaqoob-birmingham-cit-1.h-tm-l[പ്രവർത്തിക്കാത്ത കണ്ണി]
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-27. Retrieved 2013-05-26.
  22. http://www.guardian.co.uk/society/gallery/2009/mar/25/muslim-women-power-list?picture=345016479
  23. http://news.bbc.co.uk/1/low/programmes/question_time/4630036.tsm[പ്രവർത്തിക്കാത്ത കണ്ണി]
  24. http://news.bbc.co.uk/1/hi/programmes/question_time/8731198.stm