Part of a series on |
Palestinians |
---|
![]() |
Demographics |
Politics |
|
Religion / religious sites |
Culture |
List of Palestinians |
പലസ്തീൻ അഭയാർത്ഥികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പേരിൽ പ്രസിദ്ധനായ ഒരു ഗവേഷകനാണ് സൽമാൻ അബൂ സിത്ത ( അറബി: سلمان ابو ستة ;1937-ൽ ജനനം). അഭയാർത്ഥികളുടെ തിരിച്ചുവരവിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുന്ന അബൂ സിത്ത, 1948-ലെ പലസ്തീൻ കൂട്ടപ്പലായനത്തെ ചരിതരേഖകളാക്കാനുള്ള രചനകൾക്ക് നേതൃത്വം നൽകി[1][2].
1937 ൽ അബൂ സിത്ത എന്ന പലസ്തീൻ കുടുംബത്തിലാണ് സൽമാൻ ജനിച്ചത്. 1948-ൽ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് പലസ്തീൻ വിഭജനപദ്ധതി രൂപപ്പെടുകയും ജൂതരാഷ്ട്രം രൂപപ്പെടുകയും ചെയ്യുന്നത്. തുടർന്ന് സുരക്ഷാകാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തെയും മറ്റു വിദ്യാർത്ഥികളേയും നാട്ടിലേക്ക് തിരിച്ചയച്ചു.
ഹഗാന, സൽമാന്റെ ഗ്രാമം പിടിച്ചെടുക്കുകയും വീടുകൾ തീവെച്ചുനശിപ്പിക്കുകയും ചെയ്തതോടെ ഗാസയിൽ അഭയാർത്ഥിയായി മാറുകയും ചെയ്തു.
തുടർന്ന് കൈറോയിലെ അൽ-സൈദിയ സെക്കൻഡറി സ്കൂൾ, കൈറോ യൂണിവേഴ്സിറ്റി, ലണ്ടൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിവിൽ എഞ്ചിനീയറിങിൽ ഡോക്ടറേറ്റ് നേറ്റിയ അദ്ദേഹം ലണ്ടൻ, കാനഡ, കുവൈത്ത് എന്നിവിടങ്ങളിൽ വിവിധങ്ങളായ ഉത്തരവാദിത്തങ്ങൾ വഹിച്ചുവന്നു.