ഹംബീർറാവു മോഹിതെ

Hambirrao Mohite
Born1632
Talbid, Satara, Ahmednagar Sultanate[അവലംബം ആവശ്യമാണ്]
(Now in Maharashtra, India)
Died16 December 1687 (aged 57)
Wai, Maratha Empire
AllegianceMaratha Empire
Service / branchMaratha Army
Years of service1670-1687
RankSenapati (Military general)
RelationsSoyarabai (sister), Tarabai (daughter)

ഛത്രപതി ശിവാജിയുടെ സൈന്യത്തിന്റെ മുഖ്യ സൈനിക മേധാവി ആയിരുന്നു ഹംബീർറാവു മൊഹിതെ. പ്രഗത്ഭനായ സൈനിക ജനറലായിരുന്ന അദ്ദേഹം ശിവാജിക്ക് വേണ്ടി നിരവധി സൈനികമുന്നേറ്റങ്ങൾ നടത്തുകയുണ്ടായി. പിന്നീട് സംഭാജിയുടെ കീഴിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. [1]

ആദ്യകാലജീവിതം

[തിരുത്തുക]

മറാഠാ സൈനിക മേധാവിയായിരുന്ന സംഭാജി മൊഹിതെയുടെ മകനായാണ് ഹംബീർറാവു ജനിച്ചത്. സഹോദരന്മാരായ ഹരിഫ്‌റാവു, ശങ്കർജി സഹോദരിമാരായ സോയാരാബായി, അന്നുഭായി എന്നിവരോടൊപ്പമാണ് അദ്ദേഹം വളർന്നത്. സോയാരാബായി പിൽക്കാലത്ത് ശിവാജിയെ വിവാഹം കഴിച്ചു. പ്രതാപറാവു ഗുജാറിന്റെ മരണശേഷം ശിവാജി ഹംബീർറാവുവിനെ തന്റെ മുഖ്യസേനാപതിയാക്കി (കമാൻഡർ) ആയി നിയമിച്ചു. [1]

ബുർഹാൻപൂർ ആക്രമണം

[തിരുത്തുക]

ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ബുർഹാൻപൂർ. ഈ നഗരത്തിൽ ആകെ 17 വ്യാപാര കേന്ദ്രങ്ങളുണ്ടായിരുന്നു. 1681 ജനുവരി 30-ന് ഹംബീർറാവു മൊഹിതെയും സംഭാജിയും പെട്ടെന്ന് ബുർഹാൻപൂർ ആക്രമിച്ചു. അന്ന് ബുർഹാൻപൂരിലെ സുബേദാർ ജഹാൻ ഖാൻ ആയിരുന്നു. നഗരത്തിന്റെ സംരക്ഷണത്തിനായി 200 പേരുടെ സൈന്യവും ഹംബീറാവുവിന് 20,000 പേരുടെ സൈന്യവും ഉണ്ടായിരുന്നു. ഹംബീർറാവുവിന്റെ സൈന്യത്തെ എതിർക്കാനുള്ള ശക്തി പോലും മുഗളന്മാർക്കുണ്ടായിരുന്നില്ല. ഈ യുദ്ധത്തിലൂടെ മറാഠാ സൈന്യം ഒരു കോടിയിലധികം ഹൊൺ വിലമതിക്കുന്ന സ്വത്ത് കൈക്കലാക്കി. [2]

1683 മാർച്ച് 17-ന് കല്യാൺ-ഭീവണ്ടിയിൽ വെച്ച് ഔറംഗസേബിന്റെ ഏറ്റവും ശക്തരായ സൈനികത്തലവന്മാരിൽ ഒരാളായ റാണാമസ്ത് ഖാൻ നടത്തിയ യുദ്ധത്തിൽ ഹംബീർറാവു പരാജയപ്പെട്ടു.

അന്ത്യം

[തിരുത്തുക]

1687-ൽ, വായ് പ്രവിശ്യയ്ക്ക് സമീപം നടന്ന ഒരു യുദ്ധത്തിൽ, ഹംബീർറാവു റുസ്തം ഖാനെ പരാജയപ്പെടുത്തി, എന്നാൽ ഒരു പീരങ്കിയുണ്ടയേറ്റ് ഹംബീർറാവു കൊല്ലപ്പെട്ടു. [3]

ജനപ്രിയമാധ്യമങ്ങളിൽ

[തിരുത്തുക]

അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ‘സർസേനാപതി ഹംബീർറാവു‘ എന്ന മറാഠി ചലച്ചിത്രം 2022-ൽ പുറത്തിറങ്ങി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Pratik Gupta (2014). Maratha Generals and Personalities. p. 43.
  2. Sawant, Indrajit. Marathyanche Swatantrayuddha Bhag 1 - Chhatrapati Sambhaji Maharaj.
  3. Joshi, Pandit Shankar. Chhatrapati Sambhaji, 1657-1689 AD. New Delhi: S. Chand, 1980. p241