ഹംസിക അയ്യർ | |
---|---|
ജനനം | പൂനെ, ഇന്ത്യ |
ഉത്ഭവം | ബോംബെ, ഇന്ത്യ |
വിഭാഗങ്ങൾ | പിന്നണിഗാനം, ജിങ്കിൾസ്, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലോക സംഗീതം |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1996–ഇന്നുവരെ |
വെബ്സൈറ്റ് | വെബ്സൈറ്റ് |
ഇന്ത്യൻ ചലച്ചിത്രപിന്നണി ഗായികയാണ് ഹംസിക അയ്യർ. പൂനെയിൽ ജനിച്ച് മുംബെയിൽ വളർന്ന ഈ ഗായിക 1995ൽ സീ ടി.വി.യിൽ (Zee TV) ക്ലോസപ് അന്താക്ഷരി, സ.രി.ഗ.മ എന്നീ രണ്ട് മ്യുസിക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.[1] മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്[2]. ജിൻഗ്ൾസ് പാടുന്ന സ്ഥിര ശബ്ദക്കാരിയാണ് ഹംസിക. 2007-ലെ വിധു വിനോദ് ചോപ്രയുടെ ഏകലവ്യ: ദ റോയൽ ഗാർഡ്[3] എന്ന ഹിന്ദി ചലച്ചിത്രത്തിൽ ചന്ദാ രേ.. എന്നു തുടങ്ങുന്ന ഗാനം ഹംസികയെ ഗായിക എന്ന നിലയിൽ തിരിച്ചറിയപ്പെട്ട ആ വർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നാണ്[4][5]. ദ മൂൺ സോങ് എന്നാണ് ഈ ഗാനം അറിയപ്പെടുന്നത്.[6]