ഇന്ത്യയിലും പാകിസ്താനിലും പൊതുവേ ഭക്ഷണം വിളമ്പാനുപയോഗിക്കുന്ന ഒരു പാത്രമാണ് ഹണ്ടി (handi). ഇതിന്റെ അകഭാഗം അൽപം വലുതും വായ്‌ഭാഗം അൽപം അകത്തോട്ട് ചുരുങ്ങിയതുമാണ്. ഇതുപോലുള്ള വലിയ പാത്രങ്ങളിൽ ഉണ്ടാക്കുന്ന ബിരിയാണിയെ ഹണ്ടി ബിരിയാണി എന്നും പറയാറുണ്ട്.
അമേരിക്കയിലെ ബീൻപോട്ട്, ഫ്രാൻസിലെ soupière, മെക്സികോയിലെയും , സ്പെയിലിലേയും ഒല്ല (olla) എന്നീ പാത്രങ്ങൾ ഹണ്ടിയുമായി സാദൃശ്യമുള്ളതാണ്.