ഹന ശലബി | |
---|---|
هناء شلبي | |
ജനനം | Hana Yahya Shalabi ജൂലൈ 2, 1983 |
ദേശീയത | Palestinian |
ഇസ്രയേൽ ജയിലിൽ തടവിൽ കഴിയുന്ന ഒരു പലസ്തീൻ വനിതയാണ് ഹന ശലബി (English: Hana Shalabi (അറബി: هناء يحيى شلبي;). സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വിചാരണ കൂടാതെയാണ് ഇവരെ ഇസ്രയേൽ തടവിലാക്കിയിരിക്കുന്നത്. പാലസ്തീൻ ഭരണ പ്രദേശമായ ജെനിനിലെ തന്റെ വീട്ടിൽ നിന്നാണ് ശലബിയെ 2012 ഫെബ്രുവരി 16ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തത്.[2] പലസ്റ്റീനിയൻ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ അനുഭാവിയായാണ് ഇവർ അറിയപ്പെടുന്നത്. എന്നാൽ, അവർ സംഘടനയുടെ സജീവ പ്രവർത്തകയല്ലെന്നാണ് അവരുടെ പിതാവ് പറയുന്നത്. വ്യക്തമല്ലാത്ത ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ഇസ്രയേലിന്റെ വാദം[3]. എന്നാൽ, കുറ്റം എന്തെന്ന് വ്യക്തമാക്കാതെ അറസ്റ്റ് ചെയ്തതിനെതിരെ ശലബി ജയിലിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു[2]. 43 ദിവസത്തെ സത്യാഗ്രഹത്തിന് ശേഷം 2012 മാർച്ച് 29ന് ഇവരെ ഗസയിലേക്ക് തിരിച്ചയച്ചിരുന്നു.[2]
1983 ജൂലൈ രണ്ടിന് വെസ്റ്റ് ബാങ്കിലെ ജെനിന്ന് അടുത്തുള്ള ബുർഖിൻ ഗ്രാമത്തിലാണ് ശലബി ജനിച്ചത്[4]. ഇപ്പോൾ ഇസ്രയേലിന്റെ ഭാഗമായ ഹൈഫയിൽ നിന്നുള്ളവരാണ് ഇവരുടെ കുടുംബം.[5] ശലബിയുടെ സഹോദരൻ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 2005ൽ കൊല്ലപ്പെട്ടു.[4] 2009 സെപ്തംബറിൽ ഒരു കുറ്റവും ആരോപിക്കാതെ ഇസ്രയേൽ സൈന്യം ശലബിയെ അറസ്റ്റ് ചെയ്തിരുന്നു. 25 മാസം ജയിലിൽ കിടന്ന ശലബി 2011 ഒക്ടോബറിൽ ഇസ്രയേലും ഫലസ്തീനും തമ്മിൽ നടന്ന തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെ തുടർന്ന് മോചിതയായി. ജയിൽ മോചനത്തിന് ശേഷം നബ്ലുസിലുള്ള അൽ റൗദ കോളേജിൽ നേഴ്‌സിങ്ങിന് പഠിക്കാൻ പദ്ധതിയിട്ടിരുന്നു.