ഹന്ന ബാർവിനോക്ക്

ഹന്ന ബാർവിനോക്ക്
Ганна Барвінок
ഹന്ന ബാർവിനോക്ക് 1866 ൽ
ജനനം
ഒലെക്സാന്ദ്ര മിഖൈലോവ്ന ബിലോസെർസ്ക

(1828-05-05)മേയ് 5, 1828
മോട്രോനിവ്ക, റഷ്യൻ സാമ്രാജ്യം
മരണംജൂലൈ 6, 1911(1911-07-06) (പ്രായം 83)
മോട്രോനിവ്ക
തൊഴിൽസാഹിത്യകാരി
ജീവിതപങ്കാളി(കൾ)Panteleimon Kulish
ബന്ധുക്കൾ

ഒലെക്സാന്ദ്ര മിഖൈലോവ്ന ബിലോസെർസ്ക-കുലിഷ് (ഉക്രേനിയൻ: Олекса́ндра Михай́лівна Білозе́рська-Кулі́ш; 5 മെയ് 1828 - 6 ജൂലൈ 1911), ഹന്ന ബാർവിനോക്ക് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഒരു ഉക്രേനിയൻ എഴുത്തുകാരിയും നാടോടിക്കഥാകാരിയുമായിരുന്നു.[1] ഉക്രെയ്നിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായി കണക്കാക്കപ്പെടുന്ന അവർ ആധുനിക ഉക്രേനിയൻ സാഹിത്യത്തിലെ ആദ്യ വനിതാ എഴുത്തുകാരിയും ഉക്രേനിയൻ സാഹിത്യത്തിലെ എത്‌നോഗ്രാഫിക് റിയലിസത്തിന്റെ തുടക്കക്കാരിയായുമായിരുന്നു.[2][3][4]

ജീവിതരേഖ

[തിരുത്തുക]

റഷ്യൻ സാമ്രാജ്യത്തിലെ (ഇപ്പോൾ ഉക്രെയ്നിലെ ചെർണിഹിവ് ഒബ്ലാസ്റ്റിലെ ആധുനിക ബോർസ്നയുടെ ഭാഗം) ലെഫ്റ്റ് ബാങ്ക് ഉക്രെയ്നിൻ എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശത്തിൻറെ ഭരണപരമായ ഉപവിഭാഗമായ ചെർനിഗോവ് ഗവർണറേറ്റിലെ മോട്രോനിവ്ക ഗ്രാമത്തിൽ അലക്സാന്ദ്ര മിഖൈലോവ്ന ബിലോസെർസ്ക എന്ന പേരിൽ 1828 മെയ് 5 നാണ് ബാർവിനോക്ക് ജനിച്ചത്. അവളുടെ ചെറുപ്പകാലത്ത്, നഗരത്തിൽ ഇടയ്ക്കിടെയുണ്ടായ തീപിടുത്തങ്ങൾ ഒടുവിൽ അവരുടെ കുടുംബ വീട് കത്തിനശിക്കുന്നതിനിടയാക്കി. തീപിടിത്തത്തിനുശേഷം, കുടുംബം അടുത്തുള്ള മോട്രോനിവ്കയിലെ ഒരു കുഗ്രാമത്തിലേക്ക് താമസം മാറി.

ബാർവിനോക്കിന്റെ കുടുംബത്തിന് മോട്രോനിവ്കയിൽ ഭൂമി ഉണ്ടായിരുന്നു. അവളുടെ പിതാവ് പ്രാദേശികമായി മാർഷൽ ഓഫ് നോബിലിറ്റി സ്ഥാനം വഹിച്ചിരുന്ന മിഖായേൽ ബിലോസർസ്കി ആയിരുന്നു. സ്വതന്ത്രചിന്തകനെന്ന നിലയിൽ പ്രശസ്തനായിരുന്ന അദ്ദേഹത്തിന്, ആധുനിക ഉക്രേനിയൻ സാഹിത്യത്തിലും താൽപ്പര്യമുണ്ടായിരുന്നു. ഒരു കോസാക്ക് പട്ടാളക്കാരന്റെ മകളായിരുന്ന പരാസ്ക ഹ്രിഹോറിവ്ന കോസ്റ്റെനെറ്റ്സ്ക ആയിരുന്നു ബാർവിനോക്കിന്റെ മാതാവ്. അവളുടെ മാതാവിന്  പരമ്പരാഗത ഉക്രേനിയൻ ആചാരങ്ങളിലും ഗാനങ്ങളിലും  താൽപ്പര്യമുണ്ടായിരുന്നു.

അവലംബം

[തിരുത്തുക]
  1. "БАРВІНОК Ганна" [Barvinok Anna]. encyclopedia.com.ua. 2015. Retrieved 4 March 2022.
  2. Oleshchenko, Tetiana (2018). "Варшава в житті і творчості Ганни Барвінок" [Warsaw in the life and work of Hanna Barvinok]. TEKA Komisji Polsko-Ukraińskich Związków Kulturowych (in ഉക്രേനിയൻ). 5 (13): 67–78. doi:10.31743/teka.5706. ISSN 1733-2249. S2CID 240924020.
  3. "Ганна Барвінок" [Hanna Barvinok]. Херсонська обласна універсальна наукова бібліотека ім. Олеся Гончара [Kherson Regional Universal Scientific Library named after Oles Honchar]. 5 May 2018. Retrieved 4 March 2022.
  4. Bohachevsky-Chomiak, Martha (12 October 1988). Feminists Despite Themselves: Women in Ukrainian Community Life, 1884-1939 (in ഇംഗ്ലീഷ്). Canadian Institute of Ukrainian Studies. p. 10. ISBN 978-0-920862-57-5.