വ്യക്തിവിവരങ്ങൾ | |
---|---|
മുഴുവൻ പേര് | Hannah Louise Miley |
വിളിപ്പേര്(കൾ) | Ham, Hammy, Smiley |
National team | യുണൈറ്റഡ് കിങ്ഡം സ്കോട്ട്‌ലൻഡ് |
ജനനം | Swindon, England | 8 ഓഗസ്റ്റ് 1989
ഉയരം | 1.66 മീ (5 അടി 5 ഇഞ്ച്) |
ഭാരം | 53 കി.ഗ്രാം (117 lb) |
Sport | |
കായികയിനം | Swimming |
Strokes | Individual medley |
Club | University of Aberdeen Performance Swimming Team |
Coach | Patrick Miley |
Medal record
|
ഒരു സ്കോട്ടിഷ് മത്സര നീന്തൽതാരമാണ് ഹന്ന ലൂയിസ് മൈലി (ജനനം: 8 ഓഗസ്റ്റ് 1989) ഇൻവെറൂറി നീന്തൽ കേന്ദ്രത്തിലായിരുന്നു മൈലി പരിശീലനം നേടിയത്. മൂന്ന് ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ ഫൈനലിലെത്തി. 2008-ൽ ആറാം സ്ഥാനത്തും 2012-ൽ അഞ്ചാമതും 2016-ൽ നാലാമതും എത്തി.[9]മൈലി 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിലും മുൻ ലോക ഷോർട്ട് കോഴ്‌സ് ചാമ്പ്യൻ (2012), യൂറോപ്യൻ ചാമ്പ്യൻ (2010), ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് രണ്ട് തവണ യൂറോപ്യൻ ഷോർട്ട് കോഴ്‌സ് ചാമ്പ്യൻ (2009, 2012), സ്‌കോട്ട്‌ലൻഡിനെ പ്രതിനിധീകരിച്ച് രണ്ടുതവണ കോമൺവെൽത്ത് ചാമ്പ്യൻ (2010, 2014) എന്നിവയും ആയിരുന്നു.
2010-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്‌കോട്ട്‌ലൻഡിനെ പ്രതിനിധീകരിച്ച് 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ അവർ സ്വർണം നേടി.[10][11][12]
2008-ലെ സമ്മർ ഒളിമ്പിക്സിൽ 200 മീറ്ററിലും 400 മീറ്ററിലും ഇൻഡിവിഡുയൽ മെഡ്‌ലി നീന്തൽ മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച മൈലി 2012-ലെ സമ്മർ ഒളിമ്പിക്സിൽ 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിൽ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടി.
2012-ൽ മൈലി വേൾഡ് ആന്റ് യൂറോപ്യൻ 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലി ഷോർട്ട് കോഴ്‌സ് ചാമ്പ്യനുമായി. 1999-ൽ സ്യൂ റോൾഫിന് ശേഷം യൂറോപ്യൻ ഷോർട്ട് കോഴ്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് വ്യക്തിഗത മെഡലുകൾ നേടിയ ആദ്യത്തെ ബ്രിട്ടീഷ് നീന്തൽ താരമായി അവർ മാറി.[13] വേൾഡ് ഷോർട്ട് കോഴ്സ് ചാമ്പ്യൻഷിപ്പിൽ മൈലി രണ്ട് മെഡലുകൾ നേടി. [14] അതിൽ കരിയറിലെ ആദ്യത്തെ ലോക കിരീടം ഉൾപ്പെടുന്നു. [15]
ഗ്ലാസ്‌ഗോയിൽ നടന്ന 2014-ലെ കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലി കിരീടം നിലനിർത്തി. [16] ഗെയിംസിൽ ഏഴ് ഫൈനലുകളിൽ എത്തിയ മൈലി 200 മീറ്റർ ഫ്രീസ്റ്റൈലിലും 400 മീറ്റർ ഇൻഡിവിഡുയൽ മെഡ്‌ലിയിലും [17]ആകെ രണ്ട് മെഡലുകൾ നേടി.[18]
സ്വർണവും മൊത്തം ആറ് മെഡലുകളും നേടി 2015 ഫെബ്രുവരിയിൽ അരീന പ്രോ നീന്തൽ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു.[19]ഏറ്റവും ശക്തമായ ഇവന്റിൽ സ്വർണം ഉൾപ്പെടെ 2017 മാർച്ചിൽ അവർ രണ്ട് മെഡലുകൾ കൂടി ചേർത്തു. [20][21] കെല്ലോഗ്സ് ഫ്രീ കിഡ്സ് നീന്തൽ കാമ്പെയ്‌നെയാണ് ഹന്നാ മൈലി ഇപ്പോൾ പിന്തുണയ്ക്കുന്നത്.[22]
ഇംഗ്ലണ്ടിലെ വിൽട്ട്ഷയറിലെ സ്വിൻഡോണിലാണ് അവർ ജനിച്ചത്. [23] ജനിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം സ്കോട്ട്‌ലൻഡിലെ ഇൻവെറൂറിയിലേക്ക് താമസം മാറ്റി. അവിടെ റോബർട്ട് ഗോർഡൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്നതിനുമുമ്പ് ഇൻവെറൂറി അക്കാദമിയിൽ ചേർന്നു. [24][25]
2019-ൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന ലെൻ ഷോർട്ട് കോഴ്‌സ് ചാമ്പ്യൻഷിപ്പിന്റെ അംബാസഡറാണ് മൈലി.[26]
Event | Long course | Short course |
---|---|---|
200m butterfly | 2:08.24 | 2:08.32 |
200m individual medley | 2:09.46 | 2:06.21 |
400m individual medley | 4:31.33 NR | 4:23.14 NR |
Key ER:European CR:Commonwealth NR:British |
Awards and Nominations | |||
---|---|---|---|
Awards[27] | Won | Nom | Ref |
Sports Personality of the Year (Sport Scotland) | 2010, 2014 | [28][29] | |
Scottish Sports Person of the Year (CGC Scotland) | 2010 | 2009, 2011 | [30][31][32] |
Nancy Riach Memorial Medal (Scottish Swimming) | 2011, 2013 | [33][34] | |
JY Coutts Award (Scottish Swimming) | 2014 | [35] | |
Berger Paint Trophy (Scottish Swimming) | 2011, 2012, 2013 | [36][37] | |
Female Sports Achiever of the Year (Aberdeen Sport) | 2014 | [38] |