ഹമീദ് ചേന്ദമംഗല്ലൂർ

അബ്ദുൽ ഹമീദ് അരീപറ്റമണ്ണിൽ
ഹമീദ് ചേന്നമംഗലൂർ മസ്കറ്റിൽ നടന്ന ഒരു മാധ്യമ സെമിനാറിൽ
ഹമീദ് ചേന്നമംഗലൂർ മസ്കറ്റിൽ നടന്ന ഒരു മാധ്യമ സെമിനാറിൽ
തൂലികാ നാമംഹമീദ് ചേന്ദമംഗല്ലൂർ
തൊഴിൽഅദ്ധ്യാപകൻ, എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ, രാഷ്ട്രീയ നിരീക്ഷകൻ, ഇടതുപക്ഷ സഹയാത്രികൻ
ദേശീയത ഇന്ത്യ
പങ്കാളിസാബിറ കുന്നുംപുറത്ത്
വെബ്സൈറ്റ്
http://www.chennamangalloor.com/


കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂർ.[1][2] ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്.[3][4] 1984ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോൾ ഹമീദ് ചേന്ദമംഗല്ലൂരും കെ.ഇ.എൻ കുഞ്ഞഹമ്മദും ചേർന്ന് ഇ.എം.എസ്സിന്റെ ആശയത്തിനനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നു.[5]

ജീവിതരേഖ

[തിരുത്തുക]

ചേന്നമംഗലൂർ അരീപറ്റമണ്ണിൽ അബ്ദുൾ സലാമിന്റെയും പെരുമണ്ണയിലെ കതീശുമ്മയുടെയും മകനായി 1948-ൽ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം ചേന്നമംഗലൂരി‍ലും മുക്കത്തും ആയി നടന്നു. ബി.എ., എം.എ ബിരുദങ്ങൾ നേടിയശേഷം അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവൻ‌കൂർ-ൽ ഒരു പ്രൊബേഷണറി ഓഫീസർ ആയി ജോലിചെയ്തു. പിന്നീ‍ട് അദ്ദേഹം ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിൽ ഒരു അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. അദ്ദേഹം കോഴിക്കോട് ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളെജിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. 2003-ൽ ജോലിയിൽ നിന്ന് വിരമിച്ചു.

എഴുത്തുകാരനും പ്രസംഗകനും

[തിരുത്തുക]

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഹമീദ് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പ്രശസ്ത പ്രസംഗകനുമാണ്.[5] മതനിരപേക്ഷ നിലപാടുകൊണ്ടും വിശേഷിച്ച് ന്യൂനപക്ഷവർഗീയതയുടെ ചരിത്രം സംബന്ധിച്ച ആഴത്തിലുള്ള പഠനം കൊണ്ടും ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനുമാണ്‌ ഹമീദ്.[6] മത സങ്കുചിതത്വത്തെ തിരസ്ക്കരിച്ച് യഥാർഥ മതനിരപേക്ഷ വാദിയായി മാറിയ വ്യക്തിയാണ് ഹമീദ് ചേന്നമംഗലൂർ എന്നു സുകുമാർ അഴീക്കോട് അഭിപ്രായപ്പെടുന്നു.[7] ഇപ്പോഴും അദ്ദേഹം മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്

കൃതികൾ

[തിരുത്തുക]
  • ഏകീകൃത സിവിൽകോഡ് : അകവും പുറവും (ഡി. സി. ബുക്സ്, 2014)
  • വേണം വിയോജനശബ്ദം (ഒലിവ്, 2014)
  • മുസ്ലിം വിയോജനവാദത്തിന്റെ വേരുകൾ (ഡി. സി. ബുക്സ്, 2012)
  • അധിനിവേശത്തിന്റെ അറേബ്യൻ മുഖം (ഗ്രീൻ ബുക്സ്, 2011)
  • ദൈവത്തിന്റെ രാഷ്ട്രീയം (മാതൃഭൂമി ബുക്സ്, 2011)
  • ജനാധിപത്യം അസ്തമിക്കാതിരിക്കാൻ (ലിപി പബ്ലിക്കേഷൻസ്)
  • മാർക്സിസം, ഇസ്ലാമിസം, മതനിരപേക്ഷത (മാതൃഭൂമി ബുക്സ്, 2009)
  • ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ (ഗ്രീൻ ബുക്സ്, 2007)
  • ഭീകരതയുടെ ദൈവശാസ്ത്രം (ഡി.സി. ബുക്സ്, 2007)
  • ഹമീദ് ചേന്നമംഗലൂരിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ (ഹരിതം ബുക്സ്, 2007)
  • മതം, രാഷ്ട്രീയം, ജനാധിപത്യം (മാതൃഭൂമി ബുക്സ്, 2005)
  • പർദയുടെ മനശ്ശാസ്ത്രം (Melinda, 2002)
  • പീഡനത്തിന്റെ വഴികൾ
  • മതേതര വിചാരം
  • ന്യൂനപക്ഷ രാഷ്ട്രീയം
  • വർഗ്ഗീയ മനോഭാവത്തിന്റെ വേരുകൾ
  • വ്യക്തിനിയമ വിചിന്തനം
  • ഭാരതവൽക്കരണത്തിന്റെ വ്യാകരണം
  • ശരിഅത്ത്: മിഥ്യയും യാഥാർത്ഥ്യവും (സഹഗ്രന്ഥകർത്താവ്: കെ.ഇ.എൻ. കുഞ്ഞഹമ്മദ്)
  • ഒരു ഇന്ത്യൻ മുസ്ലീമിൻറെ സ്വതന്ത്ര ചിന്തകൾ (വിവർത്തനം; ചിന്ത പബ്ലിഷേഴ്സ്, 2007, 4th ed.)
  • പിശാചും അവൻറെ ചാട്ടൂളിയും (വിവർത്തനം)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ബെസ്റ്റ് പബ്ലിക്ക് ഒബ്സെർവർ അവാർഡ് (ഇന്ത്യൻ യൂത്ത് അസോസിയേഷൻ)[8]
  • കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ് (കൃതി:ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ, അവാർഡ്: സി.ബി.കുമാർ അവാർഡ്.), 2010 [9]


അവലംബം

[തിരുത്തുക]
  1. "ദി ഹിന്ദു, സെപ്റ്റംബർ 29, 2008". Archived from the original on 2012-09-06. Retrieved 2009-06-25.
  2. "ദി ഹിന്ദു, ജൂലൈ 2, 2005". Archived from the original on 2012-09-12. Retrieved 2009-06-25.
  3. [ഹമീദ് ചേന്ദമംഗല്ലൂർ വീണ്ടും സി.പി.എം വേദിയിലേക്ക്, മാതൃഭൂമി ദിനപത്രം, ജൂൺ 12, 2010]
  4. മാതൃഭൂമി ദിനപത്രം, ജൂൺ 13, 2010
  5. 5.0 5.1 [ഹമീദ് ചേന്നമംഗലൂർ വീണ്ടും സി.പി.എം വേദിയിലേക്ക്, മാതൃഭൂമി ദിനപത്രം, ജൂൺ 12, 2010]
  6. അപ്പുക്കുട്ടൻ വള്ളിക്കുന്ന്‌, വർഗ-സ്വത്വ രാഷ്ട്രീയ പ്രതിസന്ധി, മാതൃഭൂമി ദിനപത്രം, ജൂൺ 24, 2010
  7. അവതാരിക, സുകുമാർ അഴീക്കോട്, ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്രചിന്തകൾ, വെബ് ലിങ്ക് Archived 2016-03-04 at the Wayback Machine.
  8. മാതൃഭൂമി ബുക്സ്
  9. കേരള സാഹിത്യ അക്കാദമി

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]