![]() ![]() മുകളിൽ: പോർക്ക് ഹമൊണാഡോ; കീഴെ: പോർക്ക്ഹമൊണാഡോയുടെ മിൻഡനാവോയിൽ നിന്നുള്ള വകഭേദം ടൊമാറ്റോ സോസ് ഉപയോഹിച്ച് പാകം ചെയ്തത് | |
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | ഫിലിപ്പൈൻസ് |
വിഭവത്തിന്റെ വിവരണം | |
Course | പ്രധാന വിഭവം |
Serving temperature | ചൂടോടെ |
ഹമോനാഡോ ( സ്പാനിഷ് ഭാഷയിൽ: jamonado ), അല്ലെങ്കിൽ ഹമോനഡ, പന്നിയിറച്ചിയോ, ചിക്കനോ ബീഫോ മാരിനേറ്റ് ചെയ്ത് മധുരമുള്ള പൈനാപ്പിൾ സോസിൽ പാകം ചെയ്തെടുക്കുന്ന ഒരു ഫിലിപ്പിനോ വിഭവമാണ്. [1] [2] പൈനാപ്പിൾ സാധാരണയായി വളരുന്ന ഫിലിപ്പൈൻ പ്രദേശങ്ങളിൽ പ്രത്യേകിച്ചും ക്രിസ്തുമസ് സമയത്ത് പാചകം ചെയ്യപ്പെടുന്ന ഹമൊനാഡോ ഒരു ജനപ്രിയ വിഭവമാണ്.[3] മാരിനേറ്റ് ചെയ്തതോ പൈനാപ്പിൾ ഉപയോഗിച്ച് പാകം ചെയ്തതോ ആയ രുചികരമായ വിഭവങ്ങൾക്ക് ഫിലിപ്പീൻസിൽ ഹമോനാഡോ എന്നത് ഒരു പൊതു പദമാണ്. ഇതിൻ്റെ പല വകഭേദങ്ങളിൽ ഫിലിപ്പൈൻസിലെ പല പ്രവിശ്യകളിലും ലഭ്യമാണ്. പാകം ചെയ്യാൻ അധികം അധ്വാനം വേണ്ടാത്തതും, താരതമ്യേനെ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് ഹമോനാഡോ.
ഹാമോണഡോ എന്ന പേര് സ്പാനിഷ് പദമായ ജാമോണാഡോയുടെ ടാഗലോഗ് അക്ഷരവിന്യാസമാണ്, അതായത് ഹാമോൺ ( ഹാം അധവാ പന്നിയുടെ തുടഭാഗം ) പോലെ [തയ്യാറാക്കിയത്] എന്നർത്ഥം. എന്നിരുന്നാലും, ക്രിസ്മസ് സീസണിൽ ഫിലിപ്പീൻസിൽ ഉടനീളം സാധാരണയായി പാകം ചെയ്യപ്പെടുന്ന ഹാമോൺ (പന്നിയുടെ തുട ഭാഗം കൊണ്ട് ഉണ്ടാക്കുന്നൊരു വിഭവം( ജാമോൺ )) എന്ന വിഭവവുമായി ഹമോണാഡോയ്ക്ക് ബന്ധമില്ല എന്ന് പറയാം. ഫിലിപൈൻസിലെ സാംബോംഗ പ്രവിശ്യയിൽ ഹാമോനാഡോ എന്ന വിഭവം എൻഡൽസാഡോ ( സ്പാനിഷ് ഭാഷയിൽ: endulzado, അധവാ "മധുരമുള്ളത്" അല്ലെങ്കിൽ " ഗ്ലേസ്ഡ് ") എന്ന പേരിൽ അറിയപ്പെടുന്നു.
ഫിലിപ്പിനോ ലോംഗ്‌ഗാനിസ എന്ന തരം സോസേജുകളുടെ മധുരമായ വേരിയന്റിനുള്ള ഒരു പേരു കൂടെയാണ് ഹമോനാഡോ അല്ലെങ്കിൽ ഹമോനാഡ . [4] (അതിൻ്റെ മുഴുവൻ പേര് ലോംഗ്‌ഗാനിസാങ് ഹമോണാഡോ എന്നാണ്)
സാധാരണയായി പൈനാപ്പിൾ ജ്യൂസ്, ബ്രൗൺ ഷുഗർ, സോയ സോസ്, വിവിധ തരം മസാല ചേരുവകൾ എന്നിവ ഉപയോഗിച്ച് തയാറാക്കപ്പെടുന്ന മധുരമുള്ള ബ്രൗൺ നിറമുള്ള സോസിൽ ഒരു വല്യ ബൗളിൽ വച്ച് മാംസം (സാധാരണ ഗതിയിൽ കൊഴുപ്പുള്ള പന്നിയിറച്ചി, അല്ല എങ്കിൽ അത് കോഴി ഇറച്ചിയോ അല്ലെങ്കിൽ മാട്ടിറച്ചിയോ ആകാം) ഇറക്കി വച്ച് അത് പൊതിഞ്ഞ് ഒരു രാത്രി മുഴുവൻ വച്ച് മാരിനേറ്റ് ചെയ്യുന്നു. അതിനുശേഷം പിറ്റേ ദിവസം മാരിനേറ്റ് ചെയ്തു വച്ച മാംസം മാത്രം ആ ബൗളിൽ നിന്ന് എടുത്ത് പാനിൽ സസ്യ എണ്ണ ഒഴിച്ച് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുന്നു. അതിനു ശേഷം അതിലേക്ക് മുറിച്ച് വച്ച പൈനപ്പിൾ കഷണങ്ങൾ ചേർത്ത്, മാംസം വളരെ മൃദുവാകുന്നതുവരെ സ്റ്റോക്കും (മാരിനേറ്റ് ചെയ്യാൻ ഉപയോഗിച്ച ദ്രാവകം) വേവിക്കുക. ഫിലിപ്പൈൻസിലെ സാധാരണ ആഹാരമായ വെള്ള ചോറിൻ്റെ കൂടെയാണ് ഈ വിഭവം കൂടുതലും വിളമ്പുന്നത്. [5] [6] [7] [8] [9] [10]
ഈ വിഭവത്തിൻ്റെ ചില പ്രാദേശിക വ്യതിയാനങ്ങളിൽ ചിലപ്പോൾ മാംസം മാരിനേറ്റ് ചെയ്യുന്ന കാലയളവ് വ്യത്യസ്തമായിരിക്കും. ഒരു രാത്രി മുഴുവൻ മാരിനേറ്റ് ചെയ്ത് വയ്ക്കപ്പെടില്ല ചിലപ്പോൾ. അതു പോലെ തന്നെ പന്നിയിറച്ചി വളരെ മൃദുവാകുന്നത് വരെ അതിനെ സാവധാനത്തിൽ വേവിക്കപ്പെടും - പ്രത്യേകിച്ചും പാറ്റ എന്ന് തഗലോഗ് ഭാഷയിൽ അറിയപ്പെടുന്ന ഹാം ഹോക്ക് അധവാ പന്നിയുടെ കാൽമുട്ട് ഭാഗം ഉപയോഗിച്ച് ഈ വിഭവം തയാറാക്കുമ്പോഴോ (അല്ലെങ്കിൽ പന്നി ഇറച്ചിക്ക് പകരം ബീഫ് സിർലോയിൻ (മാട്ടിറച്ചിയുടെ വാരിക്കഷ്ണം) പോലുള്ള കഠിനമായ മാംസഭാഗങ്ങൾ ഉപയോഗിച്ച് പാകം ചെയ്യുമ്പോഴോ. കലമാൻസി (ഒരു തരം ഫിലിപ്പൈൻ നാരങ്ങ), ജ്യൂസ്, കാരറ്റ്, ഉണക്കമുന്തിരി, ഉപ്പിലിട്ട പച്ചക്കറികൾ, ലോംഗ്‌ഗാനിസ (ഒരു തരം ഫിലിപ്പൈനി സോസേജ്), ഹോട്ട്‌ഡോഗുകൾ എന്നിവയും ചിലർ ഇതിൻ്റെ വകഭേദങ്ങൾ പാചകം ചെയ്യുമ്പോൾ പൈനാപ്പിളിൻ്റെ കൂടെ ചേർത്ത് പാചകം ചെയ്യുന്നു. ചില തരം ഹമോണാഡോ വേരിയന്റുകളിൽ സോയ സോസിനൊപ്പം തക്കാളി സോസ് അല്ലെങ്കിൽ ബനാന കെച്ചപ്പ് എന്നിവ ഉപയോഗിച്ച് ഫിലിപ്പിനോ അഫ്രിറ്റാഡ ശൈലിയിൽ ഈ വിഭവം പാകം ചെയ്യപ്പെടുന്നു. [11] [12] [13]
പൈനാപ്പിൾ കൊണ്ടുണ്ടാക്കിയ വിഭവമായ ബ്രെയ്‌സ്ഡ് ചിക്കൻ പിനിന്യാഹാങ് മനോക്ക് പോലെയാണ് ഹമോനാഡോ . പിനിന്യാഹാങ് മനോക്ക് ഉണ്ടാക്കുമ്പോൾ അതിൽ പാചകം ചെയ്യുമ്പോൾ സോയ സോസ് ചേർക്കുന്നില്ല, പകരം അത് പാൽ ചേർത്ത് പാകം ചെയ്യുന്നു. [14]