Halima Abubakar | |
---|---|
ജനനം | |
ദേശീയത | Nigerian |
കലാലയം | Bayero University |
തൊഴിൽ(s) | Actress CEO, Modehouse Entertainment |
അവാർഡുകൾ | Best Actress, 2011 Afro Hollywood Awards |
ഒരു നൈജീരിയൻ അഭിനേത്രിയാണ്[1][2] ഹലീമ അബൂബക്കർ (ജനനം 12 ജൂൺ 1985)[3].[2][3] 2011-ൽ, ആഫ്രോ ഹോളിവുഡ് ബെസ്റ്റ് ആക്ട്രെസ് അവാർഡ് നേടി.[4][5]
കാനോയിലാണ് അബൂബക്കർ ജനിച്ചതെങ്കിലും കോഗിയുടെ വംശജനാണ്.[6] അവർ കാനോയിലെ ഐഡിയൽ പ്രൈമറി സ്കൂളിൽ ചേർന്നു[7] തുടർന്ന് കാനോയിലെ ബയേറോ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി പഠിച്ചു. 2018 ഒക്ടോബറിൽ, താൻ ഇപ്പോഴും കന്യകയാണെന്ന് അബൂബക്കർ വെളിപ്പെടുത്തി.[8]
2001-ൽ റിജക്റ്റഡ് എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തതോടെയാണ് അവർ അഭിനയിക്കാൻ തുടങ്ങിയത്. ഗ്യാങ്സ്റ്റർ പാരഡൈസ് എന്ന ചിത്രത്തിലായിരുന്നു അവരുടെ ആദ്യ പ്രധാന വേഷം. മ്യൂസിക് ലേബലും എന്റർടൈൻമെന്റ് മാനേജ്‌മെന്റ് കമ്പനിയുമായ മോഡ്‌ഹൗസ് എന്റർടൈൻമെന്റിന്റെ സിഇഒ കൂടിയാണ് അവർ.[9]