ഹലുൽ ദ്വീപ്
حالول | |
---|---|
Coordinates: 25°40′30″N 52°24′41″E / 25.67500°N 52.41139°E | |
രാജ്യം | ഖത്തർ |
വിസ്തീർണ്ണം | |
• ആകെ | 1.5 ച.കി.മീ. (0.6 ച മൈ) |
• ഭൂമി | 1.5 ച.കി.മീ. (0.6 ച മൈ) |
ഖത്തറിൻറെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ഹലുൽ ദ്വീപ് (അറബി: جَزِيرَة حَالُول). ഖത്തർ പെട്രോളിയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിൽ ജനവാസമില്ല.[1]. ആഴക്കടൽ എണ്ണപ്പാടങ്ങളിൽ നിന്നുമുള്ള അസംസ്‌കൃത എണ്ണയുടെ സംഭരണവും കയറ്റുമതിയുമാണ് പ്രധാന വ്യവസായങ്ങൾ[2]. ഖത്തർ നാവിക സേനയുടെ താവളങ്ങളിലൊന്നാണ് ഈ ദ്വീപ്[3]. തീരദേശ-അതിർത്തി സംരക്ഷണ സേനയും ഇവിടെ പ്രവർത്തിക്കുന്നു[1].
മലയാടുകൾ, കടലാമകൾ, കടൽപ്പക്ഷികൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു[1].