ഇന്ത്യാ, പാകിസ്ഥാൻ കരസേനകളിലും പോലീസ് സേനകളിലും ഉപയോഗത്തിലുള്ള ഒരു റാങ്കാണ് ഹവിൽദാർ അല്ലെങ്കിൽ Havildar (ഹിന്ദുസ്ഥാനി : हविलदार). ഒരു സേർജന്റിനു തുല്യമാണ് ഈ റാങ്ക്. കുതിരപ്പട യൂണിറ്റുകളിൽ ഹവീൽദാറിനു തുല്യമായി ഡാഫാദർ എന്ന റാങ്കാണ് ഉപയോഗിക്കുന്നത്. ഒരു ബ്രിട്ടീഷ് സർജന്റിനെപ്പോലെ, ഒരു ഹവിൽദാർ ഇംഗ്ലീഷ് അക്ഷരം വി.യുടെ ആകൃതിയിൽ മൂന്നു വരകൾ (ഷെവ്‌റോണുകൾ) ധരിക്കുന്നു. [1]
മുഗൾ സാമ്രാജ്യത്തിന്റെയും പിന്നീട് മറാത്ത സാമ്രാജ്യത്തിന്റെയും കാലഘട്ടത്തിൽ ഒരു കോട്ടയുടെ ചുമതല വഹിച്ചിരുന്ന ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു ഹവിൽദാർ. ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു സർജന്റിന് തുല്യമായി ഇത് ഉപയോഗിച്ചു, സ്വതന്ത്ര്യാനന്തരം ഇത് ഇന്ത്യൻ കരസേനയിലും ഉപയോഗിച്ച് പോരുന്നു. ഇന്ത്യയിലെ വിവിധ സായുധ പോലീസ് സേനകളിലും ഈ റാങ്ക് ഉപയോഗിച്ച് വരുന്നു.
ഹവിൽദാർ എന്ന വാക്കിന്റെ അർത്ഥം പേർഷ്യൻ ഭാഷയിൽ “ചുമതലയുള്ള വ്യക്തി” എന്നും അറബിയിൽ “ചീഫ്” حواله ( "ചാർജ്", "ഉത്തരവാദിത്വം") എന്നുമാണ്.
ഉയർന്ന അധികാരമുള്ള സ്ഥാനങ്ങളിലേക്ക് നിയമിക്കാവുന്ന റാങ്ക് ആണ് ഹാവിൽദാർ . എന്നിരുന്നാലും, താഴെ കൊടുത്തിരിക്കുന്ന ചില റാങ്കുകൾ ഇപ്പോൾ സജീവ ഉപയോഗത്തിലില്ല.
കമ്പനി സ്റ്റോറുകൾ കൈകാര്യം ചെയ്യുന്നതിന് ക്വാർട്ടർമാസ്റ്ററെ സഹായിക്കുവാൻ കമ്പനി ക്വാർട്ടർമാസ്റ്റർ സർജന്റിന് തുല്യമായ കമ്പനി ക്വാർട്ടർമാസ്റ്റർ ഹവിൽദാർ (സിക്യുഎംഎച്ച്) എന്ന റാങ്കുകളും നിയമനത്തിലുണ്ട് . മുകളിൽ ഒരു അശോക സിംഹ ചിഹ്നമുള്ള മൂന്ന് ഷെവ്‌റോണുകളാണ് ചിഹ്നം. [2]
ഒരു കമ്പനിയിലെ കമ്മീഷൻഡ് അല്ലാത്ത ഏറ്റവും മുതിർന്ന റാങ്ക് ആണ് കമ്പനി ഹവിൽദാർ മേജർ(സി എച് എം ). ഇത് കമ്പനി സെർജെന്റ് മേജറിനു തുല്യമായ റാങ്ക് ആണ് .[2] അശോകസ്തംഭത്തിലെ സിംഹം ആൺ ഷെവറോണുകളുടെ ചിഹ്നം .
റെജിമെന്റൽ ക്വർട്ടർ മാസ്റ്റർ ഹവിൽദാർ(ആർ ക്യൂ എച് എം ).
റെജിമെന്റൽ ഹവിൽദാർ മേജർ(ആർ എച് എം ) .[2]
ഏറ്റവും മുതിർന്ന ഹവിൽദാറുമാരാണ്
ഈ നിയമനങ്ങൾ ഇപ്പോഴും ഇന്ത്യൻ സൈന്യത്തിൽ സാങ്കേതികമായി നിലവിലുണ്ട്. [3] എന്നിരുന്നാലും, ഉപയോഗിക്കുന്നത് വളരെ കുറവാണ് , ഹവിൽദാറുമാർ ഇപ്പോൾ ജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കുകളിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം നൽകുന്നു [1] [2] [4] [5] [6]
ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സായുധ പോലീസ് സേനകളിലാണ് ഈ റാങ്ക് പ്രചാരത്തിലുള്ളത്. സായുധ പോലീസ് ബറ്റാലിയനുകളിൽ ഈ റാങ്ക് ഒരു ഹെഡ് കോൺസ്റ്റബിളിലിനു മുകളിലും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് താഴെയുമാണ്.
{{cite web}}
: CS1 maint: archived copy as title (link)