വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഹഷൻ പ്രസന്ത തിലകരത്നെ | |||||||||||||||||||||||||||||||||||||||
ജനനം | കൊളംബോ | 14 ജൂലൈ 1967|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈ | |||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | Ravindu Tillakaratne (son) Duvindu Tillakaratne (son) | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 45) | 16 ഡിസംബർ 1989 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 24 മാർച്ച് 2004 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 51) | 27 നവംബർ 1986 v ഇന്ത്യ | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 7 ഏപ്രിൽ 2003 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1987–2006 | Nondescripts Cricket Club | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricifo, 9 ഫെബ്രുവരി 2006 |
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും ശ്രീലങ്കയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റനുമാണ് ദേശബന്ദു ഹഷൻ പ്രസന്ത തില്ലകരത്നെ (ജനനം: 14 ജൂലൈ 1967).[1] 1996 ൽ ശ്രീലങ്കയ്ക്കായി ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു. നിലവിൽ രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം രാജ്യത്തിനകത്ത് ക്രിക്കറ്റിന്റെ പല മേഖലകളിലും പങ്കാളിയാണ്.
കൊളംബോയിലെ ഡി എസ് സേനനായക കോളേജിലാണ് ഹഷൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. സ്കൂൾ കുട്ടിയായിരിക്കുമ്പോൾ തന്നെ, 1986 ൽ ഗാലെയിൽ ഇംഗ്ലണ്ട് ബിക്കെതിരെ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു, ഈ മത്സരത്തിൽ ഒരു സെഞ്ച്വറി നേടിയിരുന്നു. 1986 നവംബറിൽ തന്റെ ആദ്യ ഏകദിന മത്സരത്തിൽ കളിച്ച അദ്ദേഹം പിന്നീട് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാൻ എന്ന നിലയിൽ 1989 ഡിസംബറിൽ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. 1992 ഡിസംബർ മുതൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി തുടർന്നു.
1996 ക്രിക്കറ്റ് ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1999 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ശ്രീലങ്കൻ ടെസ്റ്റ്, ഏകദിന ടീമുകളിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിജയത്തെത്തുടർന്ന് 2001 ൽ ടെസ്റ്റ് ടീമിലേക്ക് മടങ്ങി വന്നു, ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നോൺസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബിനു വേണ്ടിയാണ് കളിച്ചത്. 2002-03ൽ അദ്ദേഹം ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. 2003 ഏപ്രിലിൽ ശ്രീലങ്ക ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായെങ്കിലും നയിച്ച പത്ത് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഓസ്‌ട്രേലിയയോട് 3–0ന് പരാജയപ്പെട്ടതിന് ശേഷം, 2004 മാർച്ചിൽ അദ്ദേഹം രാജിവച്ചതിനാൽ വീണ്ടും ശ്രീലങ്കൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല.
1995 ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഷാർജയിൽ നടന്ന ഏകദിന മത്സരത്തിൽ ഏഴാമതായി ബാറ്റ് ചെയ്യുമ്പോൾ ഏകദിന സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാനായി അദ്ദേഹം മാറി. ഇന്നുവരെ, ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്തതിൽ ഏകദിന സെഞ്ച്വറി നേടിയ ഏക ശ്രീലങ്കൻ കളിക്കാരൻ ഇദ്ദേഹമാണ്. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോൾ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടിയ ഏകദിന സ്കോർ(100) നേടിയതും ഇദ്ദേഹമാണ്[2].
2005 ഫെബ്രുവരി 1 ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ ക്രിക്കറ്റ് എയ്ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. 2004 ഡിസംബറിലെ സുനാമിയെത്തുടർന്ന് ആശ്വാസം പകരുന്നതിനായി രൂപീകരിച്ച ഒരു സംഘടനയായിരുന്നു ഇത്[3], എന്നാൽ താമസിയാതെ തന്നെ ഇതിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു[4].
ഇതിനെത്തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും, യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ ചേർന്നു, കൊളംബോയിലെ അവിസവെല്ല മണ്ഡലത്തിന്റെ പാർട്ടിയുടെ സംഘാടകനായി നിയമിതനാക്കുകയും ചെയ്തു. പുതുതായി നിയമിതനായ പ്രസിഡന്റ് അർജ്ജുന രണതുങ്കയുടെ ക്ഷണപ്രകാരം വിവിധ എസ്‌എൽസി കമ്മിറ്റികളിൽ ക്രിക്കറ്റുമായി അദ്ദേഹം ബന്ധം തുടർന്നു. 2008 മാർച്ചിൽ എംസിസിയുടെ ഓണററി ലൈഫ് അംഗത്വവും അദ്ദേഹത്തിന് ലഭിച്ചു. മെയ് മാസത്തിൽ അസോസിയേഷൻ ഓഫ് ക്രിക്കറ്റ് അമ്പയർമാരുടെയും സ്കോറർമാരുടെയും ശ്രീലങ്കയുടെ (ACUSSL) പ്രസിഡന്റായും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ 2008 ജൂലൈയിൽ ദേശീയ ക്രിക്കറ്റ് ടീം മാനേജരായി നിയമിച്ചു. നിയമനത്തിന് മുൻകൂർ അനുമതി നേടുന്നതിൽ എസ്‌എൽസി പരാജയപ്പെട്ടുവെന്ന കാരണം പറഞ്ഞ് ഈ നിയമനം പിന്നീട് കായിക മന്ത്രി ഗാമിനി ലോകുഗെ വീറ്റോ ചെയ്തു.
1992 മുതൽ ശ്രീലങ്കൻ ക്രിക്കറ്റിൽ മാച്ച് ഫിക്സിംഗ് നടക്കുന്നുണ്ടെന്ന് പരസ്യമായി ആരോപിച്ച് 2011 ഏപ്രിലിൽ അദ്ദേഹം പ്രകോപനം സൃഷ്ടിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ഐസിസിക്ക് വെളിപ്പെടുത്താൻ താൻ തയ്യാറാണെന്ന് പ്രസ്താവിച്ചു. ശ്രീലങ്കൻ മുൻ ടെസ്റ്റ് ക്യാപ്റ്റൻ അർജുന രണതുങ്കയും അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ പിന്തുണച്ചിരുന്നു.