മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഹിഡിംബി. പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണ്. ദ്രൗപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്യുകയായിരുന്നു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ.
ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിൽ ഹിഡിംബിയെ ആരാധിച്ചുവരുന്നു, മനാലിയിൽ ഒരു ഹിഡിംബാദേവീക്ഷേത്രം നിലകൊള്ളുന്നു [1]