ബോംബെ ടാക്കീസ് സ്റ്റുഡിയോയുടെ സഹസ്ഥാപകനായ ചലച്ചിത്രപ്രവർത്തകനും നടനുമായിരുന്നു ഹിമാംശു റായ്.(1892 - 16 മെയ് 1940). ദേവികാ റാണിയോടൊപ്പം പങ്കു ചേർന്നാണ് അദ്ദേഹം സ്റ്റുഡിയോ സ്ഥാപിച്ചത്. ദി ഗോഡസ് (1922) ദി ലൈറ്റ് ഓഫ് ഏഷ്യ(1925), ഷിറാസ്((1928) , എ ത്രോ ഓഫ് ഡൈസ്(1928), കർമ്മ (1933)[1] തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ ഹിമാംശു പങ്കുകൊണ്ടു.[2]
ബംഗാളിൽ ജനിച്ച അദ്ദേഹം ശാന്തിനികേതനിലാണ് പഠനം തുടർന്നത്. കൊൽക്കത്തയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ ശേഷം അഭിഭാഷകനാകുന്നതിനു വേണ്ടി ലണ്ടനിലേക്ക് പോയി. ഒരു നാടകകൃത്തും തിരക്കഥാകൃത്തുമായ നിരഞ്ജൻ പാലിനെ ഹിമാംശു കണ്ടുമുട്ടുന്നത് അവിടെവച്ചാണ്. ഫ്രാൻസ് ഓസ്റ്റൻ സഹസംവിധാനം നിർവ്വഹിച്ച "ദ ലൈറ്റ് ഓഫ് ഏഷ്യ" എന്ന സിനിമ നിർമ്മിക്കാൻ ഇടയാക്കിയത് നിരജ്ഞൻ പാലുമായുണ്ടായ കൂട്ടുകെട്ടാണ്.ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിയ്ക്കുകയും ചെയ്തു.