Hysteroscopy | |
---|---|
![]() Anatomic depiction of a modern hysteroscopic procedure. | |
ICD-9-CM | 68.12 |
MeSH | D015907 |
OPS-301 code | 1-672 |
എൻഡോസ്കോപ്പി വഴി ഗർഭാശയ അറയിൽ സെർവിക്സിലൂടെ പ്രവേശനം നടത്തുന്നതാണ് ഹിസ്റ്ററോസ്കോപ്പി . ഇത് ഗർഭാശയ പാത്തോളജി നിർണ്ണയിക്കാൻ അനുവദിക്കുന്നു, കൂടാതെ ശസ്ത്രക്രിയക്കുള്ള ഒരു രീതിയായി പ്രവർത്തിക്കുകയും ചെയ്യുന്നു (ഓപ്പറേറ്റീവ് ഹിസ്റ്ററോസ്കോപ്പി).
ഒപ്റ്റിക്കൽ, ലൈറ്റ് ചാനലുകൾ അല്ലെങ്കിൽ നാരുകൾ വഹിക്കുന്ന ഒരു എൻഡോസ്കോപ്പാണ് ഹിസ്റ്ററോസ്കോപ്പ്. ഗർഭാശയ അറയുടെ ഇൻസുഫ്ലേഷനായി ഒരു ഇൻഫ്ലോ, ഒരു ഔട്ട്ഫ്ലോ എന്നിങ്ങ്നനെ രണ്ട് ചാനൽ നൽകുന്ന ഒരു കവചത്തിലാണ് ഇത് വരുന്നത്. കൂടാതെ, കത്രിക, ഗ്രാസ്‌പറുകൾ അല്ലെങ്കിൽ ബയോപ്‌സി ഉപകരണങ്ങൾ പിടിപ്പിക്കാൻ മറ്റൊരു ഓപ്പറേറ്റീവ് ചാനൽ ഉണ്ടായിരിക്കാം. [1] ഒരു ഹിസ്റ്ററോസ്കോപ്പിക് റെസെക്ടോസ്കോപ്പ് ഒരു ട്രാൻസുറെത്രൽ റെസെക്ടോസ്കോപ്പിന് സമാനമാണ്, കൂടാതെ ടിഷ്യു ഷേവ് ചെയ്യാൻ ഒരു ഇലക്ട്രിക് ലൂപ്പിന്റെ പ്രവേശനം അനുവദിക്കുന്നു, ഉദാഹരണത്തിന് ഒരു ഫൈബ്രോയിഡ് ഇല്ലാതാക്കാൻ. [1] [2]
ആശുപത്രികളിലും ശസ്ത്രക്രിയാ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ ഓഫീസുകളിലും ഹിസ്റ്ററോസ്കോപ്പി നടത്തുന്നു. എൻഡോമെട്രിയം താരതമ്യേന നേർത്തതായിരിക്കുമ്പോൾ, അതായത് ആർത്തവത്തിന് ശേഷമാണ് ഇത് നടത്തുന്നത്. രോഗനിർണ്ണയവും ലളിതവുമായ ഓപ്പറേറ്റീവ് ഹിസ്റ്ററോസ്കോപ്പി ഒരു ഓഫീസിലോ ക്ലിനിക്കിലോ ഉചിതമായ തിരഞ്ഞെടുത്ത രോഗികളിൽ നടത്താം. ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ചു ചെയ്യാവുന്ന വിദ്യയാണിത്. വേദനസംഹാരികൾ എല്ലായ്പ്പോഴും ആവശ്യമില്ല. സെർവിക്സിൻറെ മുകൾ ഭാഗത്ത് ലിഡോകൈൻ കുത്തിവയ്പ്പ് ഉപയോഗിച്ച് ഒരു പാരസെർവിക്കൽ ബ്ലോക്ക് മരവിപ്പ് ഉണ്ടാക്കാം. ജനറൽ അനസ്തേഷ്യ (എൻഡോട്രാഷൽ അല്ലെങ്കിൽ ലാറിൻജിയൽ മാസ്ക്) അല്ലെങ്കിൽ മോണിറ്റർ ചെയ്ത അനസ്തേഷ്യ കെയർ (എംഎസി) എന്നിവയിലും ഹിസ്റ്ററോസ്കോപ്പിക് വിദ്യ നടത്താം. പ്രതിരോധ ആൻറിബയോട്ടിക്കുകൾ ആവശ്യമില്ല. നടപടിക്രമത്തിനിടയിൽ, രോഗി ഒരു ലിത്തോട്ടമി സ്ഥാനത്താണ് കീടക്കുക . [3]
{{cite journal}}
: CS1 maint: unflagged free DOI (link)
{{cite journal}}
: CS1 maint: unflagged free DOI (link)