ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹുദാ കട്ടൻ | |
---|---|
ജനനം | |
ദേശീയത | അമേരിക്കൻ, ഇറാഖി |
തൊഴിൽ |
|
സജീവ കാലം | 2010–present |
വെബ്സൈറ്റ് | hudabeauty |
ബ്ലോഗ്ഗറും സൗന്ദര്യവിദഗ്ദ്ധയും യു എ ഇ യിലെ അമേരിക്കൻ പ്രവാസിയുമാണ് ഹുദാ കട്ടാൻ (ജനനം:1983 ഒക്ടോബർ 2).[1][2][3] ഫോർബ്സ് മാഗസിന്റെ കരുത്തുള്ള വനിതകളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 3900 കോടി ഇന്ത്യൻ രൂപയാണു ഹുദയുടെ ആസ്തി. പോപ്പ് ഗായിക മഡോണ ഉൾപ്പെടെയുള്ള അതിപ്രശസ്തരും, സമ്പന്നരുമായ ആളുകളുടെ നിരയിൽ ഹുദയും ഉൾപ്പെടുന്നു. അമേരിക്കയിലേക്ക് കുടിയേറിയ ഇറാഖി കുടുംബത്തിലാണു കട്ടാൻ ജനിച്ചത്. ബിരുദപഠനത്തിനു ശേഷം ജോലി തേടി ദുബായിലെത്തിയ ഹുദാ, പിന്നീട് സ്വന്തം ബിസിനസ് ആരംഭിക്കുകയായിരുന്നു. 2010ൽ ആരംഭിച്ച ബ്യൂട്ടി ബ്ലോഗാണ് ഇവരുടെ ജീവിതം മാറ്റിയെഴുതിയത്. എങ്ങനെ സുന്ദരിയാവാം എന്നതിനെപ്പറ്റിയുള്ള ഹുദയുടെ ബ്ലോഗുകൾക്കും വീഡിയോകൾക്കും വൻ പ്രചാരം ലഭിക്കുകയായിരുന്നു. 2010 ൽ രണ്ട് സഹോദരിമാരേയും കൂട്ടി ഒരു ബ്യൂട്ടി കമ്പനി തുടങ്ങി. 140 അന്തർദേശീയ ബ്രാൻഡുകൾ ഇപ്പോൾ കമ്പനിക്കുണ്ട് . ഇൻസ്റ്റഗ്രാമിൽ 260 ലക്ഷം പേർ ഹുദയെ പിന്തുടരുന്നു.