ഹുയാൻ സാങ് ( | |
---|---|
[[file:|frameless|alt=|]] | |
സംവിധാനം | ഹുവോ ജിയാൻകി |
നിർമ്മാണം | വോങ്ങ് കാർ വായ് |
രചന | Zou Jingzhi |
അഭിനേതാക്കൾ | Huang Xiaoming |
ഛായാഗ്രഹണം | സുൺമിങ് , സതീഷ് ഭാർഗവ് |
വിതരണം | China Film Group Corporation |
റിലീസിങ് തീയതി |
|
രാജ്യം | ചൈന ഇന്ത്യ |
ഭാഷ | മന്ദാരിൻ |
ആകെ | CN¥32.9 million[1] |
2016 ൽ പുറത്തിറങ്ങിയ ചൈനീസ് ചരിത്ര - സാഹസിക ചലച്ചിത്രമാണ് ഹുയാൻ സാങ്. [2][3] ഹുവോ ജിയാൻകി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മതാവ് വോങ്ങ് കാർ വായിയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സോനു സൂദ്, നേഹ ശർമ, രാം ഗോപാൽ ബജാജ്, ഹുവാങ് സിയാവോ മിങ്, കെന്റ് ടോങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. [4][5] ചൈനയിലും ഇന്ത്യയിലും ഏപ്രിൽ 29, 2016, ന് ചൈനാ ഫിലിം കോർപ്പറേഷനാണ് ചിത്രം റിലീസ് ചെയ്തത്.[6][7] 89ആമത് വിദേശ ഭാഷാ ചിത്രങ്ങൾക്കുള്ള ഓസ്‌കാർ പുരസ്‌കാരത്തിന് ചൈന ശുപാർശ ചെയ്തത് ഈ ചിത്രത്തെയായിരുന്നു.[8] [9] [10]
ഏഴാം നൂറ്റാണ്ടിൽ താങ് രാജവംശത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന 17 വയസുള്ള ഒരു ബുദ്ധസന്യാസിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്ത്യൻ സിനിമാ വിതരണ കമ്പനിയായ ഇറോസ് ഇന്റർനാഷണലും ചൈനയുടെ ഫിലിം കോർപറേഷനും ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഉടമ്പടി ഒപ്പുവച്ചത്.[11][12][13][14]
US$2.94 million ന്റെ കളക്ഷൻ റിലീസിന്റെ ആദ്യ ആഴ്ചയുടെ അവസാനം ഈ ചിത്രം നേടി.[15]
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: Empty citation (help)
{{cite web}}
: Empty citation (help)
{{cite web}}
: Empty citation (help)
{{cite web}}
: Empty citation (help)<nowiki>
{{cite web}}
: Empty citation (help)
{{cite web}}
: Empty citation (help)
{{cite web}}
: Empty citation (help)