ഹൃദയം | |
---|---|
സംവിധാനം | വിനീത് ശ്രീനിവാസൻ |
നിർമ്മാണം | വിശാഖ് സുബ്രഹ്മണ്യം നോബിൾ ബാബു തോമസ് (സഹ നിർമ്മാതാവ്) |
രചന | വിനീത് ശ്രീനിവാസൻ |
തിരക്കഥ | വിനീത് ശ്രീനിവാസൻ |
അഭിനേതാക്കൾ | പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ അജു വർഗ്ഗീസ് വിജയരാഘവൻ അരുൺ കുര്യൻ ദർശന രാജേന്ദ്രൻ |
സംഗീതം | ഹിഷാം അബ്ദുൾ വഹാബ് |
ചിത്രസംയോജനം | രഞ്ചൻ എബ്രഹാം |
സ്റ്റുഡിയോ | മെരിലാൻഡ് സിനിമാസ് |
റിലീസിങ് തീയതി | 2022 January 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ റൊമാന്റിക് ചലച്ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനാണ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നാൽപതുവർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ ഹിഷാം അബ്ദുൾ വഹാബ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.[1]
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.മലർവാടി ആർട്സ് ക്ലബ്,തിര,തട്ടത്തിൻ മറയത്ത്,ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങൾ ആണ് ഇദ്ദേഹം ഇതിന് മുൻപ് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫിസിൽ മികച്ച വിജയം കൈവരിക്കുകയും ചെയ്തു.പാലക്കടാണ് ഹൃദയത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം.കല്യാണി പ്രിയദർശൻ ആണ് ഈ ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തിയത്.ഇരുവരും മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്ന ചിത്രത്തിലും ഒന്നിച്ചു അഭിനയിച്ചു.
ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ സിനിമയെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.ഒരു ടിപ്പിക്കൽ വിനീത് ശ്രീനിവാസൻ ചിത്രമെന്ന പോലെ, ഫീൽ ഗുഡ് ശ്രേണിയിൽ ഒരുങ്ങുന്ന ഹൃദയത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് നവാഗതനായ ഹിഷാം അബ്ദുൾ വഹാബ് ആണ്. ഹൃദയത്തിനായ് നടൻ പൃഥ്വിരാജ് ഒരു ഗാനം ആലപിച്ചു എന്ന വാർത്ത, ഫോട്ടോ സഹിതം വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.മോഹൻലാൽ-പ്രിയദർശൻ-ലിസി- കൂട്ടുകെട്ടിൽ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേർ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. മലയാളത്തിലെ മുൻനിര ബാനറായിരുന്നു മെറിലാന്റ് സിനിമാസ് നിർമ്മാണ രംഗത്ത് തിരിച്ചെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്.[2]
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരു ഗാനം പാടിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.[3]