ഹെക്ല-ഗ്രിൻഡ്സ്റ്റോൺ പ്രാദേശിക ഉദ്യാനം

ഹെക്ല-ഗ്രിൻഡ്സ്റ്റോൺ പ്രാദേശിക ഉദ്യാനം
ഐ. യു. സി. എൻ കാറ്റഗറി V (സംരക്ഷിത ഭൂപ്രകൃതി/കടൽത്തീരം)
ഹെക്ല ദ്വീപിലെ സ്വാഗത ചിഹ്നം
Map showing the location of Hecla-Grindstone Provincial Park
Map showing the location of Hecla-Grindstone Provincial Park
മാനിറ്റോബയിലെ സ്ഥാനം
സ്ഥലം മാനിറ്റോബ, കാനഡ
ഏറ്റവും അടുത്തുള്ള പട്ടണം  റിവർട്ടൺ, മാനിറ്റോബ
കോർഡിനേറ്റുകൾ 51°11′6′′N 96°34′54′′W/.51.18500 ° N 96.58167 ° W / 51.; -96.5816751.18500; -96.58167[1]
പ്രദേശം 1, 084 km2 (419 ചതുരശ്ര മൈൽ)    
സ്ഥാപിച്ചു 1969
ഭരണസമിതി  മാനിറ്റോബ സർക്കാർ

ഹെക്ല-ഗ്രിൻഡ്സ്റ്റോൺ പ്രാദേശിക ഉദ്യാനം കാനഡയിലെ മനിറ്റോബ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യാ ഉദ്യാനമാണ്. ഹെക്ല ദ്വീപ്, ഗ്രിൻഡ്സ്റ്റോൺ (വിന്നിപെഗ് തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തായി, പ്രധാന ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം), ബ്ലാക്ക് ഐലൻറ്, ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വിന്നിപെഗിലെ നിരവധി ചെറു ദ്വീപുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മനിറ്റോബയിലെ ബിഫ്രോസ്റ്റ്-റിവർട്ടൺ മുനിസിപ്പാലിറ്റിയുടെ വടക്കുകിഴക്കൻ ഭാഗത്തോട് ചേർന്നാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

1969 ൽ മനിറ്റോബ സർക്കാർ ഹെക്ല ദ്വീപിനെ ഒരു പ്രവിശ്യാ ഉദ്യാനമായി പ്രഖ്യാപിച്ചു. 1997 ൽ ഹെക്ല-ഗ്രിൻഡ്സ്റ്റോൺ പ്രവിശ്യാ ഉദ്യാനം സൃഷ്ടിക്കുന്നതിനായി ഗ്രിൻഡ്സ്റ്റൺ പ്രവിശ്യാ ഉദ്യാനത്തെ ഇതിനോട് കൂട്ടിച്ചേർത്തു.[2] ഈ പ്രവിശ്യാ ഉദ്യാനത്തിന് ഏകദേശം 1,084 ചതുരശ്ര കിലോമീറ്റർ (419 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.[3] ഐയുസിഎൻ സംരക്ഷിത പ്രദേശിക മാനേജ്മെന്റ് വിഭാഗങ്ങൾക്ക് കീഴിലുള്ള അഞ്ചാം ക്ലാസ് സംരക്ഷിത പ്രദേശമായാണ് ഈ ദേശീയോദ്യാനം കണക്കാക്കപ്പെടുന്നത്.[4]

1876-ൽ ഐസ്ലാൻഡിക് കുടിയേറ്റക്കാരുടെ രണ്ടാം തരംഗം സ്ഥിരതാമസമാക്കിയ ഈ ദ്വീപ്, യഥാർത്ഥത്തിൽ മിക്ലി എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത് (ഈ വാക്കിൻറെ അർത്ഥം മനോഹരമായ ദ്വീപ് എന്നാണ്). ശീതകാലം, രോഗങ്ങൾ, വാണിജ്യ മത്സ്യബന്ധനത്തിൻറേയും കൃഷിയുടേയും മേലുള്ള മോശമായ സാമ്പത്തിക വീക്ഷണം തുടങ്ങിയ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നതുവരെയുള്ള കാലത്ത് ഇവിടെ ജനസംഖ്യ ഏതാനും വർഷങ്ങളായി അഭിവൃദ്ധി പ്രാപിച്ചുവന്നിരുന്നു. ദ്വീപിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയം 1970-ൽ അടച്ചുപൂട്ടി.

വൈവിധ്യപൂർണ്ണമായ ഭൂപ്രകൃതിയുള്ള ഇവിടെ കോണിഫറസ്, കലർപ്പ് വനങ്ങൾ, ചുണ്ണാമ്പുകൽ മലഞ്ചെരുവുകൾ, സിലിക്ക മണൽ ബീച്ചുകൾ, ചതുപ്പുകൾ, ബോഗുകൾ, ചതുപ്പിലെ ഈർപ്പമുള്ള പുൽമേടുകൾ എന്നിവ ഉൾപ്പെടുന്നു. ഒരു പ്രകൃതിദത്ത ഉദ്യാനമായി തരംതിരിച്ചിരിക്കുന്ന ഇതിന്റെ ഉദ്ദേശ്യം മനിറ്റോബ പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളിലെ പ്രകൃതിദത്ത മേഖലയിലുൾപ്പെട്ട മിഡ് ബോറിയൽ പ്രദേശങ്ങളെ സംരക്ഷിക്കുകയും ഒപ്പം വിനോദത്തിനുള്ള അവസരങ്ങളുടെയും മറ്റു വിഭവങ്ങളുടെയും വൈവിധ്യത്തെ ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ്.

നിലവിൽ, ഹെക്ല ദ്വീപിൽ ഒരു ക്യാമ്പ് ഗ്രൌണ്ടിൽ നിന്നു പ്രവർത്തിക്കുന്ന നിരവധി വിനോദസഞ്ചാര ആകർഷണങ്ങളോടൊപ്പം, റിസോർട്ട് ഹോട്ടലും (മുമ്പ് ഗുൽ ഹാർബർ എന്നറിയപ്പെട്ടിരുന്ന ഇത് നവീകരിക്കുകയും റാഡിസൺ ഹെക്ല ഒയാസിസ് റിസോർട്ടായി വീണ്ടും തുറക്കുകയും ചെയ്തു) സ്ഥിതിചെയ്യുന്നു . 2013ൽ പുതിയ ഉടമകൾ ഈ റിസോർട്ട് വാങ്ങുകയും ലേക്ക്വ്യൂ ഹെക്ല റിസോർട്ട് എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. മണൽ ബീച്ചുകൾ, വേനൽക്കാല വസതികൾ, ഒരു മുഴുവൻ സേവന കടലോര വിനോദപ്രദേശം, ലൈറ്റ് ഹൌസ് ട്രയൽ, 18-ഹോൾ ഗോൾഫ് കോഴ്സ് എന്നിവയും ഇവിടെയുണ്ട്. ഗോൾഫ് കോഴ്സും കടലോര വിനോദ സൌകര്യങ്ങളും തികച്ചും സ്വകാര്യമായി പ്രവർത്തിക്കുന്നവയും പ്രവിശ്യാ ഉദ്യാനത്തിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കുന്നതുമാണ്.

ഹെക്ല ലൈറ്റ്ഹൌസും ലൈറ്റ്ഹൌസ് ട്രയലും. പരുക്കൻ കല്ല് കൊണ്ടുള്ളതാണ് ഈ പാത. ഹെക്ല തീരപ്രദേശത്തിൻ്റെയും അയൽ പ്രദേശമായ ബ്ലാക്ക് ഐലൻഡിൻ്റെയും കാഴ്ച ഇവിടെ കിട്ടുന്നു.

ഹെക്ല ഗ്രാമം

[തിരുത്തുക]

ഒരു ചരിത്ര ഗ്രാമമായ ഹെക്ല ഗ്രാമത്തിൽ ഒരു മത്സ്യബന്ധന മ്യൂസിയവും ഡോക്കിനോട് ചേർന്നുള്ള ഹെക്ല ഫിഷ് സ്റ്റേഷനിലെ പ്രവർത്തന സജ്ജമായ വാണിജ്യ മത്സ്യബന്ധന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. കൂടാതെ ഒരു മുറിയിൽ ഒരു റെപ്ലിക്ക ക്ലാസ് മുറി, മറ്റൊരു ക്ലാസ് മുറിയിൽ ഒരു പാർക്ക് ഇന്റർപ്രെറ്റീവ് സെന്റർ എന്നിവ ഉൾക്കൊള്ളുന്ന ഹെക്ല സ്കൂൾ, 1920 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ഒരു ഐസ്‌ലാൻഡിക് ഫാമിലി ഹൗസായി സജ്ജീകരിച്ചിരിക്കുന്നതും ഹെക്ലയുടെ സന്തതി പരമ്പരകളും സുഹൃത്തുക്കളും ചേർന്ന് പ്രവർത്തിപ്പിക്കുന്നതുമായ ഹെറിറ്റേജ് ഹൗസ് മ്യൂസിയം, മെയ് മുതൽ സെപ്റ്റംബർ വരെ തുറക്കുന്ന ഒരു ജനറൽ സ്റ്റോർ, ലോഗ് ഹൌസ്, മരപ്പണികളും മത്സ്യബന്ധന ഉപകരണങ്ങളും സോമില്ലിലെ പുരാവസ്തുക്കളും അടങ്ങുന്ന ഐസ് ഹൗസ് മ്യൂസിയം; ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മതേതര സേവനങ്ങളും പ്രത്യേക സംഗീത പരിപാടികളും അവതരിപ്പിക്കുന്ന ഹെക്ല ചർച്ച്, വാണിജ്യ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന പുനരുദ്ധാരണം ചെയ്ത ചരിത്രപരമായ ഐസ്‌ലാൻഡിക് ഭവനത്തിലെ കിടക്കയും പ്രഭാതഭക്ഷണ സൌകര്യവും; സ്വകാര്യ ഉടമസ്ഥതയിലുള്ള നിരവധി കോട്ടേജുകൾ എന്നിവയും ഇവിടെ ഉൾപ്പെടുന്നു.

ഗ്രിൻഡ്സ്റ്റോൺ

[തിരുത്തുക]

ഹെക്ല ദ്വീപിനോളം ഏകദേശ വലിപ്പമുള്ള ഒരു നീണ്ട ഉപദ്വീപാണ് ഗ്രിൻഡ്സ്റ്റോൺ. 350-ലധികം സ്വകാര്യ ഉടമസ്ഥതയിലുള്ള കോട്ടേജുകളും ഒരു പലചരക്ക് കടയും മണൽ ബീച്ചുകളും ഗ്രിൻഡ്സ്റ്റോണിൽ സ്ഥിതിചെയ്യുന്നു . ഓഗസ്റ്റ് തുടക്കത്തിൽ താമസക്കാർ കുടുംബത്തോടൊപ്പം വിനോദ പ്രവർത്തനങ്ങളുമായി വാർഷിക ഗ്രിൻഡ്സ്റ്റോൺ ആഘോഷ ദിനങ്ങൾ ഇവിടെ നടത്തുന്നു. ഈ ദേശീയോദ്യാനത്തിലെ വന്യജീവികളിൽ കറുത്ത കരടി, മൂസ്, ടിംബർ ചെന്നായ, കുറുക്കൻ, ബീവർ എന്നിവയും കഷണ്ടി കഴുകൻ, സാധാരണ ലൂൺ, അമേരിക്കൻ വൈറ്റ് പെലിക്കൻ, റൂബി-ത്രോട്ടഡ് ഹമ്മിംഗ് ബേർഡ്, മരംകൊത്തി, പരുന്ത്, മൂങ്ങ തുടങ്ങി വിവിധയിനം പക്ഷികളും ഉൾപ്പെടുന്നു.

ഇതും കാണുക

[തിരുത്തുക]
  • മാനിറ്റോബയിലെ സംരക്ഷിത പ്രദേശങ്ങളുടെ പട്ടിക

പരാമർശങ്ങൾ

[തിരുത്തുക]
  1. "Hecla-Grindstone Provincial Park". Geographical Names. Natural Resources Canada. Retrieved 1 July 2017.
  2. "Hecla/Grindstone Provincial Park". Find Your Favorite Park. Government of Manitoba. Archived from the original on 2018-11-14. Retrieved 2 July 2017.
  3. A System Plan for Manitoba's Provincial Park (PDF). Government of Manitoba. March 1997. p. 39. Archived from the original (PDF) on 15 July 2017. Retrieved 1 July 2017.
  4. "Hecla-Grindstone Provincial Park". Protected Planet. United Nations Environment World Conservation Monitoring Centre. Retrieved 1 July 2017.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ഫലകം:Manitoba parks