ഹെയ്ൻറിക് സിമ്മർ | |
---|---|
ജനനം | 6 ഡിസംബർ 1890 |
മരണം | 20 മാർച്ച് 1943 (52 വയസ്സ്) ന്യൂ റോഷൽ, ന്യൂയോർക്ക്, യു.എസ്.എ. |
തൊഴിൽ | Academic, Indologist, Historian of South Asian art |
പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്ത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]
പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]