Dead horse arum lily | |
---|---|
Illustration from Louis van Houtte's Flore des serres et des jardins de l'Europe (1849) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | Areae
|
Genus: | Helicodiceros Schott
|
Species: | H. muscivorus
|
Binomial name | |
Helicodiceros muscivorus | |
Range of Helicodiceros muscivorus in Europe | |
Synonyms[1] | |
|
സ്പെയിനിലെ ബാലിയാറിക് ദ്വീപുകളിൽ വളരുന്ന ചേനയുടെ കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് ഡെഡ് ഹോഴ്സ് ആരം ലില്ലി (Dead horse arum)[2][3] എന്നറിയപ്പെടുന്ന ഹെലികോഡിസെറോസ് മസ്കിവോറസ് (Helicodiceros muscivorus) . ഈ കുടുംബത്തിലെ പല ചെടികളെയും പോലെ ഈ ചെടിയുടെ പൂക്കൾക്കും വല്ലാത്ത നാറ്റമാണ്. ഇതിന്റെ പൂവിന് കാഴ്ചയ്ക്കും ചീഞ്ഞ മാംസത്തിന്റെ രൂപമാണ് . കോർസിക്ക, സാർഡിനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇതൊരു അലങ്കാര സസ്യമാണ്. ഹെലികോഡിസെറോസ് എന്ന ജനുസ്സിലെ ഏക സ്പീഷീസാണ് ഇത്.[1][4][5] അരേസീ സസ്യകുടുംബത്തിലെ ഈ സസ്യം അരോയ്ഡി ഉപകുടുംബത്തിൽപ്പെട്ടതാണ്.
ഈ പൂവിന്റെ ദുർഗന്ധത്താൽ ആകർഷിക്കപ്പെടുന്ന ഈച്ചകൾ ചീഞ്ഞമാംസമാണെന്നു തെറ്റിദ്ധരിച്ച് പൂക്കളിൽ എത്തുന്നു. ഈ സമയം ചെടി പൂക്കളുടെ ചുറ്റുപാടിനേക്കാളും ഏതാണ്ട് 24 ഡിഗ്രി വരെ ചൂട് കൂട്ടുന്നു. [6] ചൂടു കൂടുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് ഉയരുകയും ദുർഗന്ധം അന്തരീക്ഷത്തിൽ നന്നായി വ്യാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചുറ്റുപാടുമുള്ളതിനേക്കാൾ താപം ചെടികൾ കൂട്ടുന്ന പ്രതിഭാസത്തെ തെർമോജെനസിസ് (Thermogenesis) എന്നാണ് വിളിക്കുന്നത്. [7][8] ഇവിടെ സ്വന്തം പരാഗങ്ങൾ ഉപയോഗിക്കാതെ മറ്റു പൂക്കളിൽനിന്നുമുള്ള പരാഗങ്ങൾ ഉപയോഗിച്ച് പരാഗണം നടക്കാനായി ഈ ചെടി മറ്റൊരു വിദ്യ പുറത്തെടുക്കുന്നുണ്ട് (ഈ പ്രവർത്തിക്ക് പരപരാഗണം എന്നാണ് പറയുന്നത്). രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ് ഇത്. ഈ ചേനയിലെ പരാഗണപ്രക്രിയയിൽ ആദ്യത്തെ ദിവസം പൂവിന്റെ സ്ത്രീഭാഗങ്ങൾ പരാഗണത്തിനു തയ്യാറാവുമ്പോൾ പുരുഷഭാഗങ്ങൾ പ്രായമെത്തിയിട്ടുണ്ടാവില്ല. അടുത്ത ദിവസം പുരുഷഭാഗങ്ങൾ തയ്യാറാവുമ്പോഴേക്കും പൂവിന്റെ സ്ത്രീഭാഗങ്ങൾക്ക് പരാഗണത്തിനുള്ള കഴിവു നഷ്ടമായിട്ടുമുണ്ടാവും. പരാഗണപ്രക്രിയയുടെ ആദ്യദിനം പൂവിന്റെ ചൂട് വർദ്ധിക്കുമ്പോഴേക്കും അതിൽ ആകൃഷ്ടരായ പ്രാണികൾ പൂവിനുള്ളിലേക്ക് കടന്നുചെല്ലുകയും പൂവിലെ മുള്ളുകൾ പോലുള്ള ഭാഗങ്ങളിൽ തടഞ്ഞ് തിരിച്ചിറങ്ങാൻ വയ്യാത്തവിധം അതിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്യുന്നു. മറ്റുള്ള പൂക്കളിൽനിന്നും ഇറങ്ങിവരുന്ന ഇവയുടെ ദേഹമാകെ പുരണ്ട പരാഗങ്ങളാൽ പരാഗണം നടക്കുന്നു.
ഇതേസമയം, ഇതിനുള്ളിൽ ഈച്ച മുട്ടയിടും. രാത്രി മുഴുവൻ പൂവിന്റെയുള്ളിൽ അകപ്പെട്ട ഈച്ച പിറ്റേന്നാവുമ്പോഴേക്കും മുള്ളുകൾ വാടിപ്പോയതിനാൽ തുറന്നുകിട്ടിയ വഴിയിൽക്കൂടി പുറത്തെത്തും. അപ്പോൾ പൂവിന്റെ ആൺഭാഗങ്ങൾ പരാഗരേണുക്കൾ തയ്യാറായിരിക്കും. പൂമ്പൊടിയിൽ പുരണ്ട ഈച്ച അടുത്ത പൂവ് തേടി പറക്കുന്നു.[9]