ഹെലൻ ഗിരി | |
---|---|
ജനനം | മേഘാലയ, ഇന്ത്യ |
തൊഴിൽ(s) | സംഗീത പണ്ഡിത ചരിത്രകാരി |
അറിയപ്പെടുന്നത് | ഖാസി സംഗീതം |
അവാർഡുകൾ | പത്മശ്രീ |
പത്മശ്രീ പുരസ്കാരം ലഭിച്ച സംഗീത പണ്ഡിതയും ചരിത്രകാരിയുമാണ് ഹെലൻ ഗിരി. ഖാസി സംഗീത ശൈലിയെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടത്തി.വടക്കു കിഴക്കൻ സർവകലാശാലയിലെ അധ്യാപികയും സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.[1] [2] പാരമ്പര്യ ഖാസി സംഗീത ഉപകരണങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഷില്ലോംഗിലെ മാർട്ടിൻ ലൂതർ ക്രിസ്ത്യൻ സർവകലാശാലയിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തി. [3] മുപ്പത്തഞ്ചോളം പാരമ്പര്യ സംഗീത പാഠശാലകൾ സ്ഥാപിച്ചു. നിരവധി സംഗീതോത്സവങ്ങൾക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യ പൂർവ ഭാരതത്തിലെ ഖാസി ജീവിതത്തെക്കുറിച്ച് ഖാസി അണ്ടർ ബ്രിട്ടീഷ് റൂൾ, 1824-1947, എന്ന ചരിത്ര ഗ്രന്ഥം രചിച്ചു.[4]