ഹെർമൻ ഓഗസ്റ്റ് ഹാജൻ | |
---|---|
ജനനം | 30 May 1817 |
മരണം | 9 November 1893 | (aged 76)
ദേശീയത | ജർമ്മൻ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
സ്ഥാപനങ്ങൾ | Harvard University |
സ്വാധീനങ്ങൾ | Martin Heinrich Rathke Karl Robert Osten-Sacken |
രചയിതാവ് abbrev. (zoology) | Hag. |
ഹെർമൻ ഓഗസ്റ്റ് ഹാജൻ - Hermann August Hagen (30 മെയ് 1817 – 9 നവംബർ 1893) തുമ്പികളിലും ന്യൂറോപ്റ്റെറകളിലും വ്യക്തിമുദ്രപതിപ്പിച്ച ഒരു ജർമ്മൻ പ്രാണിപഠനശാസ്ത്രജ്ഞാനായിരുന്നു. അദ്ദേഹം 1867-ൽ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ Museum of Comparative Zoology യുടെ പരിപാലകനായി നിയമിതനായി. അമേരിക്കയിലെ ആദ്യ പ്രാണിപഠനശാത്ര പ്രൊഫസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹം 30 മെയ് 1817 ന് പ്രഷ്യയിലെ Königsberg, Prussia. ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് University of Königsbergലെ രാഷ്ട്രതന്ത്ര പ്രൊഫസറും മുത്തച്ഛൻ അവിടത്തെത്തന്നെ രസതന്ത്ര പ്രൊഫസറും ആയിരുന്നു.[1][2]
അദ്ദേഹം 1836-ൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി വൈദ്യശാസ്ത്രം പഠിക്കാനായി University of Königsberg-ൽ ചേർന്നു. അവിടത്തെ പ്രഫസറായിരുന്ന Martin Heinrich Rathke-ന്റെ കൂടെ അദ്ദേഹം Norway, Sweden, Denmark, Germany എന്നിവിടങ്ങളിലെ പ്രാണിശേഖരങ്ങൾ സന്ദർശിച്ചു. 1839-ൽ അദ്ദേഹം തന്റെ ആദ്യ ലേഖനം List of the Dragonflies of East Prussia പ്രസിദ്ധീകരിച്ചു. 1840-ൽ വൈദ്യബിരുദം ലഭിച്ചശേഷം അദ്ദേഹം യൂറോപ്പിലെ തുമ്പികളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതി. അതിനുശേഷം അദ്ദേഹം Berlin, Vienna, Paris എന്നിവിടങ്ങളിലെല്ലാം വൈദ്യശാസ്ത്രം അഭ്യസിച്ചു.1843-ൽ നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം അവിടെ ജോലിയിൽ പ്രവേശിച്ചു.[3]
ആശുപത്രിയിലെ ജോലികൾക്കൊപ്പം അദ്ദേഹം തന്റെ പ്രാണിശാസ്ത്രപഠനങ്ങൾ തുടർന്നു. സുഹൃത്തായ സെലീസിനോടൊപ്പം അദ്ദേഹം പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അമേരിക്കയിലേക്ക് പോയശേഷവും അദ്ദേഹം സെലീസുമായുള്ള സഹവർത്തിത്വം തുടർന്നു. Monographie des Termites (1855-1860) എന്ന ചിതലുകളെക്കുറിച്ചുള്ള പഠനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.[1]
1856-ൽ അദ്ദേഹം റഷ്യൻ പ്രാണിപഠനശാസ്ത്രജ്ഞനായ Karl Robert Osten-Sacken-നെ കണ്ടുമുട്ടുകയും വടക്കേ അമേരിക്കയിലെ ന്യൂറോപ്റ്റെറകളെക്കുറിച്ചു പഠിക്കുന്നത് നന്നായിരിക്കുമെന്നു ബോധ്യപ്പെടുകയും ചെയ്തു. അദ്ദേഹം കൈമാറിയ ശേഖരങ്ങൾ പഠിച്ചു 1861-ൽ Synopsis of the Neuroptera of North America എഴുതി [1][3] നിലവിൽ ഉള്ളവയെക്കൂടാതെ വംശനാശം സംഭവിച്ച ന്യൂറോപ്റ്റെറകളെക്കുറിച്ചും അദ്ദേഹം പഠിച്ചു.[4] അദ്ദേഹത്തിന്റെ Bibliotheca Entomologica (1862, 1863) എന്ന രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട മുഴുവൻ പ്രാണിശാസ്ത്ര പഠനങ്ങളുടെയും പട്ടിക വളരെ പ്രശസ്തമാണ്.[1]
അങ്ങനെയിരിക്കുമ്പോളാണ് Louis Agassiz അദ്ദേഹത്തെ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ Museum of Comparative Zoology യുടെ പരിപാലകനാൻ ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ചു അദ്ദേഹം 1867-ൽ അമേരിക്കയിലെത്തി.[3]1870-ൽ അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ പ്രണിപഠനശാസ്ത്ര പ്രൊഫസറായി നിയമിതനായി.[5] അദ്ദേഹത്തിന്റെ പരിശ്രമഫലമായി അമേരിക്കയിലെ പ്രാണികളെ ശേഖരിച്ചു യൂറോപ്പിലേക്കു കൊണ്ടുപോയിരുന്ന പ്രവണത തടയാനായി. ബെർലിനിൽ സൂക്ഷിച്ചിരുന്ന ചില ശേഖരങ്ങൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു.[5] അദ്ദേഹത്തിന്റെ പല വിദ്യാർത്ഥികളും (John Henry Comstock, Albert J. Cook, Herbert Osborn, Henry G. Hubbard, Charles W. Woodworth) പിന്നീട് മികച്ച പ്രാണിപഠന ശാസ്ത്രജ്ഞരായി. [3]
American Academy of Arts and Sciences, American Philosophical Society , American Entomological Society തുടങ്ങിയ പല ശാസ്ത്ര സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. 1863-ൽ അദ്ദേഹത്തിന് University of Königsberg Ph.D. ബിരുദം നൽകി ആദരിച്ചു.
{{cite encyclopedia}}
: Cite has empty unknown parameter: |1=
(help){{cite encyclopedia}}
: Cite has empty unknown parameter: |1=
(help){{cite journal}}
: CS1 maint: unflagged free DOI (link)