വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | birth date Amravati, Maharashtra | |||||||||||||||||||||||||||||||||||||||
മരണം | death date and age | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand bat | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | - | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo |
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനാണ് ഹേമന്ദ് കനിത്‌കർ(8 December 1942 - 9 June 2015 )ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് നീണ്ട കരിയറുള്ള കനിത്കർ ഇന്ത്യക്കായി രണ്ട് ടെസ്റ്റും കളിച്ചിട്ടുണ്ട്.ഇന്ത്യൻ താരമായിരുന്ന ഋഷികേശ് കനിത്കർ മകനാണ്[1].
1974ൽ വെസ്‌റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ട് ടെസ്‌റ്റുകളിലാണ് അദ്ദേഹം കളിച്ചത്. ആൻഡി റോബർട്‌സിന്റെ നേതൃത്വത്തിലുള്ള കരീബിയൻ പടയെ നേരിട്ട ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം 65 റൺസ് നേടി ടോപ് സ്‌കോററായി. തുടർന്നുള്ള മത്സരങ്ങളിൽ 18,8, 20 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോർ.രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 111 റൺസാണ് കനിത്കറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്പാദ്യം.എന്നാൽ പിന്നീട് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി.[2].
ആഭ്യന്തര ക്രിക്കറ്റിൽ 87 മത്സരങ്ങളിൽ നിന്ന് 42.78 ശരാശരിയിൽ അദ്ദേഹം 5006 റൺസ് നേടിയിട്ടുണ്ട്. 13 സെഞ്ചുറികളും 23 അർധ സെഞ്ചുറികളും ഉൾപ്പെടെയാണിത്.രഞ്‌ജിയിൽ മഹാരാഷ്‌ട്രയുടെ താരമായിരുന്നു. സൗരാഷ്‌ട്രയ്‌ക്കെതിരെ സെഞ്ചുറിയോടെയാണ് അദ്ദേഹത്തിന്റെ രഞ്‌ജി അരങ്ങേറ്റം.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന കനിത്കറുടെ പേരിൽ 70 ക്യാച്ചുകളും 20 സ്റ്റമ്പിങ്ങുകളും കൂടിയുണ്ട്[3].
എഴുപതുകളുടെ അവസാനം കളി അവസാനിപ്പിച്ച അദ്ദേഹം പിന്നീട് മഹാരാഷ്‌ട്രയുടെ പരിശീലകനായും സെലക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്. ജൂണിയർ സെലക്ഷൻ പാനലിലും അംഗമായിരുന്നു.2015 ജൂൺ 9ന് അന്തരിച്ചു[4].