ഹോല മൊഹല്ല | |
---|---|
![]() | |
തരം | സിഖ് |
ആഘോഷങ്ങൾ | അനന്ദ്പുർ സാഹിബിൽ നടക്കുന്ന മൂന്ന് ദിവസം[1] നീണ്ടു നിൽക്കുന്ന വാർഷിക ചന്തയുടെ മൂന്നാം ദിനമാണ് ഹോല മൊഹല്ല |
തിയ്യതി | ചേത് മാസത്തിലെ രണ്ടം ദിനം |
ആവൃത്തി | വർഷത്തിൽ |
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ആദ്യമാസമായ ചേത്തിന്റെ രണ്ടം ദിവസം നടക്കുന്ന ഏകദിന ഉത്സവമാണ് ഹോല മൊഹല്ല. (പഞ്ചാബി: ਹੋਲਾ ਮਹੱਲਾ, ഹിന്ദി: होला मोहल्ला; Hola Mohalla അല്ലെങ്കിൽ Hola)
അനന്ദ്പുർ സാഹിബിൽ നടക്കുന്ന മൂന്ന് ദിവസം [2] നീണ്ടു നിൽക്കുന്ന വാർഷിക ചന്തയുടെ (ഉത്സവം) മൂന്നാം ദിനമാണ് ഹോല മൊഹല്ല ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് സിഖ് സൈനിക പരിശീലനങ്ങളും പ്രതീകാത്മക യുദ്ധങ്ങളും നടക്കും. സിഖ് മതത്തിന്റെ പത്താമത്തെ ഗുരു, ഗോബിന്ദ് സിങ് ആണ് ഇതിന് തുടക്കം കുറിച്ചത്.
ഒരു സൈനിക പദവിയായ ഹല്ല എന്ന വാക്കിൽ നിന്നാണ് ഹോല വാക്ക് ഉദ്ഭവിച്ചതെന്നാണ് പ്രഥമ സിഖ് വിജ്ഞാനകോശമായ മഹൻ കോശിൽ വ്യക്തമാക്കുന്നത്. സംഘടിതമായ എഴുന്നെള്ളിപ്പ്, സൈനിക വ്യൂഹം എന്നൊക്കെയാണ് മൊഹല്ല എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പഞ്ചാബ് പദമായ മഹാലിയ എന്നതിൽ നിന്നാണ് മൊഹല്ല എന്ന പദം വന്നതെന്നാണ് ഡോ. എംഎസ് അഹ് ലുവാലിയ കുറിക്കുന്നത്. അവതരിക്കുക, പ്രകാശം എന്നൊക്കെ അർത്ഥമുള്ള ഹൽ എന്ന മൂല വാക്കിൽ നിന്നാണ് മഹാലിയ ഉദ്ഭവിച്ചത്.
[3]