ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300 ഓടെ സിന്ധു നദീതട സംസ്കാരത്തിൽ ആണ്. പുരാതന സിന്ധു നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
സിന്ധു നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു 1900 വരെയാണ്. ഇത് ഉപഭൂഖണ്ഡത്തിൽ നഗര സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. പുരാതന സംസ്കാരത്തിൽ ഹാരപ്പ, മോഹൻജൊദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങളും (ഇന്നത്തെ പാകിസ്താനിൽ) ധൊലാവിര, ലോഥാൽ എന്നിവയും (ഇന്നത്തെ ഇന്ത്യയിൽ) ഉൾപ്പെട്ടു. സിന്ധൂ നദി, അതിന്റെ കൈവഴികൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഈ സംസ്കാരം വികസിച്ചത്. ഘാഗർ-ഹക്ര നദി വരെയും [1] ഗംഗാ-യമുനാ-ധൊവാബ്,[2] ഗുജറാത്ത്,[3] വടക്കേ അഫ്ഗാനിസ്ഥാൻ വരെയും ഈ സംസ്കാരം വ്യാപിച്ചു.[4]
{{cite journal}}
: Unknown parameter |month=
ignored (help)See map on page 263
{{cite journal}}
: Unknown parameter |month=
ignored (help)CS1 maint: extra punctuation (link)
{{cite book}}
: |pages=
has extra text (help); Check date values in: |date=
(help)