Indulal Yagnik | |
---|---|
ઈન્દુલાલ યાજ્ઞિક | |
![]() | |
ജനനം | |
മരണം | 17 ജൂലൈ 1972 | (പ്രായം 80)
സ്മാരകങ്ങൾ | Statue in a small garden at east end of Nehru Bridge, Ahmedabad |
മറ്റ് പേരുകൾ | Induchacha |
വിദ്യാഭ്യാസം | B.A.,LL.B. |
കലാലയം | Gujarat College, Ahmedabad; St. Xavier's College, Mumbai |
തൊഴിൽ(s) | Freedom fighter, politician, separatist, writer, editor, film maker |
സജീവ കാലം | 1915–1972 |
തൊഴിലുടമ | Mumbai Samachar |
സംഘടന(കൾ) | Gujarat Kisan Parishad, Mahagujarat Janata Parishad, Nutan Mahagujarat Janata Parishad |
അറിയപ്പെടുന്നത് | leading Mahagujarat Movement |
Notable work | Autobiography Atmakatha (ഗുജറാത്തി: આત્મકથા) |
മാതാപിതാക്കൾ | Kanaiyalal Yagnik (ഗുജറാത്തി: કનૈયાલાલ યાજ્ઞિક) |
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ് ഇന്ദുലാൽ കനൈയ്യാലാൽ യാഗ്നിക്(ഗുജറാത്തി: ઈન્દુલાલ કનૈયાલાલ યાજ્ઞિક) (ഫെബ്രുവരി 22 , 1892 – ജൂലൈ 17, 1972).അലി ഇന്ത്യ കിസാൻ സഭയുടെ നേതാവ്, മഹാഗുജറാത്ത്പ്രസ്ഥാനത്തിന്റെ നേതാവ്, ഗുജറാത്തിന് പ്രത്യേക സംസ്ഥാന പദവിക്ക് നേതൃത്വം നൽകിയാൾ എന്നീ നിലയിൽ ഇദ്ദേഹം പ്രശസ്തനാണ്.1956 ഓഗസ്റ്റ് 8ന് ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നു[1] ഇദ്ദേഹത്തെ ഇന്ദു ചാച്ച എന്ന് വിളിക്കുന്നു[1][2]..ഇദ്ദേഹം സിനിമാ നിർമാതാവും[2]എഴുത്തുകാരനും കൂടിയാണ്.
ഗുജറാത്തിലെ ഖേഡായിലെ നദിയദ്ലെ ഝാഗഡിയയിലാണ് ഇദ്ദേഹം ജനിക്കുന്നത്[3] .ഇദ്ദേഹം പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ അചഛൻ മരിച്ചു.നദിയദിൽ നിന്ന് പ്രഥമിക,ദ്വീത് വിദ്യാഭ്യാസം ഇദ്ദേഹം പൂർത്തിയാക്കി.അതിനു ശേഷം 1906ൽ ഇദ്ദേഹം മെട്രിക്കുലേഷൻ പാസായി.അതിനു ശേഷം അഹമ്മ്ദാബാദിലെ ഗുജറാത്ത് കോളേജിൽ ചേർന്നു.ഇന്റർമീഡിയേറ്റ് പരീഷ കഴിഞ്ഞതിനു ശേഷം അദ്ദേഹം ബോബെയിലെ സെന്റ് സേവിയർസ് കോളേജിൽ ബീ.എ പാസായി.1912ൽ അദ്ദേഹം L.L.B. പരീക്ഷ പാസായി[4].
കോളേജ് കാലഘട്ടത്തിൽ ആനി ബസന്റിന്റ് സ്വാധീനം ചെലുത്തി.1915ൽ ജമ്നാദാസ് ദ്വാരകദാസ്,ഷങ്കെർലാൽ ബാങ്കർ എന്നിവരോടൊപ്പം യംഗ് ഇന്ത്യ എന്ന് ഇംഗീഷ് മാഗസിൻ ബോംബെയിൽ നിന്ന് ആരംഭിച്ചു[4][5].അതേ വർഷം ഗുജറാത്തി മാസികയായ നവ്ജീവൻ ആനെ സത്യ ആരംഭിച്ചു.1919 വരെ യാഗ്നിക് അതിന്റെ എഡിറ്ററായിരുന്നു.അതിനു ശേഷം അദ്ദേഹം അത് ഗാന്ധിജിക്ക് കൈ മാറി.യാർവാഡാ ജയിൽ വച്ച് ഗാന്ധിജിയുടെ ആത്മകഥയുടെ ആദ്യത്തെ 30 അദ്യായങ്ങൾ കൃട്ടെഴുതി[6].1917ൽ അദ്ദേഹം സെവ്ന്റ് ഓഫ് ഇന്ത്യയിൽ ചേർന്നു.ഹോം റൂൾ പ്രസ്ഥാനത്തിലും അദ്ദേഹം ചേർന്നിരുന്നു[4].1918ൽ ഗാന്ധിജി നയിച്ച ഖേഡ സത്യാഗ്രഹത്തിനും അദ്ദേഹം പങ്കെടുത്തു[7].1921ൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ സെക്രട്ടറിയായി.1922ൽ ഗുജറാത്തി മാസികയായ യുഗധർമ്മം ആരംഭിച്ചു.1923-ഏപ്രിൽ മുതൽ 1924 മാർച്ച് വരെ ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ കാരാഗ്രഹത്തിൽ അടച്ചു[4]. 1942ൽ അഖില ഹിന്ദ് കിസാൻ സഭ സ്ഥാപിച്ചു.1943ൽ ഇദ്ദേഹം ഗുജറാത്തി ദിനപത്രമായ നൂതൻ ഗുജറാത്ത് ആരംഭിച്ചു[4].
1957ൽ ബോബെ സംസ്ഥാനത്തിന്റെ ഭാഗമായ അഹമ്മദാബാദ് നിയമസഭ തിരഞ്ഞെടുപ്പിലൂടെ രണ്ടാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1962-1972 കാലഘട്ടത്തിൽ മൂന്ന്,നാല്,അഞ്ച് ലോക് സഭകളിലും ഇതേ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു[4].