പാലിശ്ശേരി നാരായണൻകുട്ടി മേനോൻ | |
---|---|
![]() പി.എൻ. മേനോൻ | |
ജനനം | 1926 ജനുവരി 2 |
മരണം | സെപ്റ്റംബർ 9, 2008 | (പ്രായം 82)
തൊഴിൽ(s) | സംവിധായകൻ, കലാസംവിധായകൻ |
സജീവ കാലം | 1963–2008 |
ജീവിതപങ്കാളി | ഭാരതി മേനോൻ |
കുട്ടികൾ | ജയശ്രീ, രാജശ്രീ |
പ്രമുഖ മലയാളചലച്ചിത്രസംവിധായകനായിരുന്നു പാലിശ്ശേരി നാരായണൻകുട്ടിമേനോൻ എന്ന പി.എൻ. മേനോൻ(ജനുവരി 2, 1926 - സെപ്റ്റംബർ 9, 2008). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ[1] 1926-ൽ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രത്തിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ടു. പ്രശസ്ത ചലച്ചിത്രസംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. ഭാരതിയാണ് ഭാര്യ.
തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് ചേക്കേറി. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ൽ റോസി എന്ന ചലച്ചിത്രത്തിലൂടെ സിനിമാസംവിധാന രംഗത്തേക്ക് കടന്നു.[2]
1969-ൽ പുറത്തിറങ്ങിയ ഓളവും തീരവും മേനോനെ എണ്ണം പറഞ്ഞ സംവിധായകരുടെ നിലയിലേക്കുയർത്തി. ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ ചലച്ചിത്രത്തിന് ലഭിച്ചു. കുട്ട്യേടത്തി (1971), മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം (1983) എന്നിവ ഇദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ആവോളം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. 2004-ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ചെമ്പരത്തിക്ക് സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡ്, ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് എന്നിവയും ലഭിച്ചു. ഓളവും തീരവും എന്ന ചിത്രം ഡൽഹി മലയാളം ഫിലിം ഫെസ് റ്റിവലിൽ സ്വർണ്ണ മെഡൽ നേടി.[4].
മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ദാനിയേൽ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[4]
അവസാനകാലത്ത് അൽഷിമേഴ്സ് രോഗം ബാധിച്ച് കൊച്ചിയിലെ മകളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്ന മേനോൻ 82-ആം വയസ്സിൽ 2008 സെപ്റ്റംബർ 9-ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽവെച്ച് അന്തരിച്ചു[4].
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]