ഷൺമുഖലിംഗം ശിവശങ്കർ | |
---|---|
ജനനം | 1962 |
ദേശീയത | Sri Lankan |
മറ്റ് പേരുകൾ | പൊട്ടു അമ്മൻ |
തൊഴിൽ | Tamil militant |
അറിയപ്പെടുന്നത് | Military expertise LTTE Intelligence Leader of the Black Tigers Leader of the SpyTigers |
ഷൺമുഖലിംഗം ശിവശങ്കർ എന്ന പൊട്ടു അമ്മൻ (Tamil: பொட்டு அம்மான்)ശ്രീലങ്കൻ തമിഴ് സംഘടനയായ എൽ.ടി.ടി.ഇ യുടെ രഹസ്യാന്വേഷണ വിഭാഗം തലവനും തമിഴ് ഈഴം വിമോചന പുലികൾ നടത്തിയ ഒട്ടേറേ ആക്രമണങ്ങളുടെ സൂത്രധാരനും ആയിരുന്നു. രാജീവ് ഗാന്ധി വധത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്ന് ജയിൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.ജാഫ്നയിലെ നല്ലൂരിൽ 1962ൽ ജനിച്ച ഷൺമുഖലിംഗം ശിവശങ്കർ തമിഴ് സംഘടനയായ എൽ.ടി.ടി.യുമായി ബന്ധപ്പെടുന്നത് 1981 കാലത്താണ്.[1]കേണൽ സൂസൈയും പൊട്ടു അമ്മനോടൊപ്പം ഇക്കാലത്തു തന്നെയാണ്എൽ.ടി.ടി.യുമായി ബന്ധപ്പെടുന്നത്.ശ്രീലങ്കയിലെ തീരപ്രദേശമായ വേദാരണ്യത്തെ എൽ.ടി.ടി.ഇ ക്യാമ്പിൽ പൊട്ടുഅമ്മനും പ്രഭാകരനോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു.[2].[3] തമിഴ് പുലികളൂടെ പ്രത്യേക സൈനികവിഭാഗമായ കരിമ്പുലികളുടെ ചുമതലയും ,രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന TOSISന്റെ നേതൃത്വവും പൊട്ടുഅമ്മനായിരുന്നു. ശ്രീലങ്കൻ നേതാവായിരുന്ന പ്രേമദാസയുൾപ്പടെയുള്ള നേതാക്കന്മാരുടെ വധത്തിനു പിന്നിൽ പൊട്ടുഅമ്മൻ നേതൃത്വം കൊടുത്ത കരിമ്പുലികൾ ആണെന്നു കരുതപ്പെടുന്നു.
പൊട്ടു അമ്മന്റെ തിരോധാനത്തെക്കുറിച്ച് പല കിംവദന്തികളും പ്രചരിയ്ക്കുന്നുണ്ടെങ്കിലും 2009, മെയ് മാസം ശ്രീലങ്കയിൽ തമിഴ് പുലികൾക്കെതിരേ നടന്ന സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകണം എന്ന വാദഗതിയ്ക്ക് ശക്തമായ പിന്തുണയുണ്ട്.[4]