റോഷൻ ആൻഡ്രൂസ് | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 2005 – present |
മാതാപിതാക്ക(ൾ) | ആൻഡ്രൂസ് |
മലയാളചലച്ചിത്രത്തിലെ ഒരു സംവിധായകനാണ് റോഷൻ ആൻഡ്രൂസ് . ഉദയനാണു് താരം [1][2], നോട്ട്ബുക്ക്[3][4][5], ഇവിടം സ്വർഗമാണ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തു.
1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസംവിധായകനായി.
2005-ൽ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. മോഹൻ ലാൽ നായകനായ ഈ ചിത്രം ആ വർഷത്തെ വൻവിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2006-ൽ നോട്ട്ബുക്ക് എന്നൊരു ചിത്രം കൂടി ഇദ്ദേഹം സംവിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവർത്തിക്കാനായില്ല.
2009-ൽ മോഹൻ ലാലിനെ നായകനാക്കി കാസനോവ എന്നൊരു ചിത്രം കൂടി ഇദ്ദേഹം സംവിധാനം ചെയ്യാൻ ഒരുങ്ങിയെങ്കിലും ഇതിന്റെ നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പ് പാതിവഴിയിൽ വച്ച് പിന്മാറിയതിനാൽ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങി. എന്നാൽ ഈ ചിത്രം മുടങ്ങിയിട്ടില്ലെന്നും മോഹൻ ലാൽ നായകനായി ജയിംസ് ആൽബർട്ട് എഴുതുന്ന ചിത്രം പൂർത്തിയായാലുടൻ കാസനോവയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി[6]. ഇവിടം സ്വർഗമാണ് എന്ന ഈ ചിത്രം 2009 ഡിസംബറിൽ പുറത്തിറങ്ങി.
വർഷം | ചിത്രം | ഭാഷ | അഭിനേതാക്കൾ | കുറിപ്പുകൾ |
---|---|---|---|---|
2005 | ഉദയനാണു താരം | മലയാളം | മോഹൻലാൽ, മീന, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മുകേഷ്, സലിം കുമാർ | മികച്ച നവാഗത സംവിധായകനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം |
2006 | നോട്ട്ബുക്ക് | മലയാളം | സുരേഷ് ഗോപി, റോമ, പാർവ്വതി മേനോൻ, മരിയ റോയ്, സുകന്യ, ഐശ്വര്യ | മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം |
2009 | ഇവിടം സ്വർഗ്ഗമാണ് | മലയാളം | മോഹൻലാൽ, ശങ്കർ, ലാലു അലക്സ്, ശ്രീനിവാസൻ, തിലകൻ, ലക്ഷ്മി റോയ് | മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം |
2012 | കാസനോവ | മലയാളം | മോഹൻലാൽ, ശങ്കർ, ലാലു അലക്സ്, റോമ, ശ്രിയ സരൺ,ലക്ഷ്മി റോയ്, സഞ്ജന, ജഗതി ശ്രീകുമാർ | |
2013 | മുംബൈ പോലീസ് | മലയാളം | പൃഥ്വിരാജ്, ജയസൂര്യ | |
2014 | ഹൗ ഓൾഡ് ആർ യൂ ? | മലയാളം | കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ | |
2015 | 36 വയതിനിലെ | തമിഴ് | ജ്യോതിക | ഹൗ ഓൾഡ് ആർ യൂ ?ന്റെ റീമേക്ക് |
2016 | സ്കൂൾ ബസ് | മലയാളം | കുഞ്ചാക്കോ ബോബൻ, ജയസൂര്യ | |
2018 | കായംകുളം കൊച്ചുണ്ണി | മലയാളം | നിവിൻ പോളി, മോഹൻലാൽ | |
2019 | പ്രതി പൂവൻകോഴി | മലയാളം | മഞ്ജു വാര്യർ | അഭിനേതാവായും |
2022 | സല്യൂട്ട് | മലയാളം | ദുൽഖർ സൽമാൻ | OTT റിലീസ്, സോണി ലിവ് |
സാറ്റർഡേ നൈറ്റ് | മലയാളം | നിവിൻ പോളി |
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോഷൻ ആൻഡ്രൂസ്
{{cite news}}
: CS1 maint: unrecognized language (link)