ലിയോസെറടോപ്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Liaoceratops
|
Species: | L. yanzigouensis
|
Binomial name | |
Liaoceratops yanzigouensis Xu, 2002
|
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ലിയോസെറടോപ്സ് . ഇവ കൊമ്പുള്ള സെറടോപ്സിഡ് വിഭാഗം ദിനോസറുകളുടെ പിന്മുറകാരാണ് ഇവ . ലിയോസെറടോപ്സ് എന്ന ഈ ദിനോസർ ജീവിച്ചിരുന്നത് ഏകദേശം 130 ദശ ലക്ഷം കൊല്ലങ്ങൾക്ക് മുൻപ്പ് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് , കണ്ടു പിടിച്ചത് ചൈനയിലും അമേരിക്കയിലും ഉള്ള ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ്. അടുത്ത ബന്ധമുള്ള മറ്റു ദിനോസറുകളെ അപേക്ഷിച്ച് ഇവ വലിപ്പത്തിൽ വളരെ ചെറുതായിരുന്നു, ഇവ ഈ വിഭാഗം ദിനോസറുകളുടെ ആദ്യകാല പരിണാമത്തിന്റെ ഉത്തമ ഉദാഹരണമാണ് .[1]
ചൈനയിലെ ലിയഒനിങ്ങ് പ്രവിശ്യയിൽ നിന്നാണ് ലിയോസെറടോപ്സയുടെ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .നിരവധി ഫോസ്സിലുകൾ കിട്ടിയിടുള്ള ഇവിടം പ്രസിദ്ധമാണ്. 2002-ൽ ആണ് ഇവയുടെ ആദ്യ ഫോസ്സിൽ കണ്ടെത്തിയത്.[2]
പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിടുള്ളൂ . ഇവയുടെ ഏകദേശ നീളം 4.3 അടി ആണ് . വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ലിയോസെറടോപ്സ് . ഫോസ്സിൽ ആയി കിട്ടിയിടുള്ള ഹോലോ ടൈപ്പിന്റെ (IVPP V12738) തലയോട്ടിയുടെ നീളം 154 മില്ലി മീറ്റർ മാത്രമാണ് , ഏകദേശ ഭാരം കണക്കാക്കിയിടുള്ളത് 3.17 കിലോ ഗ്രാം മാത്രമാണ്. ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണം ഇവയിൽ വലിയ വളർച്ച കാണുന്നില്ല, അത് പോലെ തന്നെ ഇവയ്ക്കു കൊമ്പും ഉണ്ടായിരുന്നില്ല . 2007-ൽ കിട്ടിയ ഒരു ഫോസ്സിൽ ലിയോസെറടോപ്സ് തലയോട്ടിയുടെ മുകൾ ഭാഗം ഇല്ലായിരുന്നു (പാര ടൈപ്പ് CAGS-IG-VD-002), തലച്ചോർ ഭക്ഷിക്കാൻ ആയി തലയോട്ടിയുടെ മുകൾ ഭാഗം തകർത്ത നിലയിൽ ആയിരുന്നു . മറ്റൊരു പാര ടൈപ്പിന്റെ ( IVPP V12633) തലയോട്ടി കിട്ടിയത് ആകട്ടെ പ്രായപൂർത്തി ആവാത്ത ഒരു സ്പെസിമെൻ ആയിരുന്നു. .[3]
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക് (രോസ്ട്രൽ അസ്ഥി). സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
{{cite journal}}
: CS1 maint: multiple names: authors list (link)