1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ് (ജനനം: ഫെബ്രുവരി 26, 1957). നിലവിൽ റിസർവ് ബാങ്ക് (ആർബിഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്‌നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു.
1957 ഫെബ്രുവരി 26 ന് ഒഡിഷയിലെ ഭുവനേശ്വറിൽ ജനനം. [1] ആദ്യകാല വിദ്യാഭ്യാസം ഭുവനേശ്വറിലെ ഡെമോൺസ്ട്രേഷൻ മൾട്ടി പർപ്പസ് സ്കൂളിൽ. തുടർന്ന് ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബാച്ചിലേഴ്സ് (ബിഎ), ബിരുദാനന്തര ബിരുദം (എംഎ) എന്നിവ നേടി.
തമിഴ്‌നാട്ടിൽ പ്രിൻസിപ്പൽ സെക്രട്ടറി (ഇൻഡസ്ട്രീസ്), സ്‌പെഷ്യൽ കമ്മീഷണർ (റവന്യൂ), സെക്രട്ടറി (റവന്യൂ), സെക്രട്ടറി (വാണിജ്യനികുതി), തമിഴ്‌നാട് സംസ്ഥാന പ്രോജക്ട് ഡയറക്ടർ തുടങ്ങി തമിഴ്‌നാട് സർക്കാരിനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലും, കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി, കേന്ദ്ര റവന്യൂ സെക്രട്ടറി, യൂണിയൻ രാസവള സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി എന്നീ കേന്ദ്ര തസ്തികകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018 ഡിസംബർ 11 ന് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്, ശക്തികാന്ത ദാസിനെ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. [2][3][4]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: CS1 maint: others (link)
{{cite news}}
: CS1 maint: others (link)