ഹനുമപ്പ സുദർശൻ | |
---|---|
![]() | |
ജനനം | [1] യെമലൂർ, കർണാടക, ഇന്ത്യ | 30 ഡിസംബർ 1950
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | Dr. Sudarshan |
തൊഴിൽ | ഡോക്ടർ |
സംഘടന(കൾ) | സുദർശൻ ആർമി, കരുണ ട്രസ്റ്റ് (ഇന്ത്യ) |
അറിയപ്പെടുന്നത് | പൊതുജനാരോഗ്യം, ട്രൈബൽ റൈറ്റ്സ്, ആക്ടിവിസം, ഗാന്ധിസം |
അവാർഡുകൾ | റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് |
ഇന്ത്യൻ സാമൂഹിക പ്രവർത്തകനും ആദിവാസി അവകാശ പ്രവർത്തകനുമാണ് ഡോ.ഹനുമപ്പ സുദർശൻ (ജനനം: ഡിസംബർ 30, 1950). കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ വനവാസികളായ ഗോത്രവർഗ്ഗക്കാരുടെ (പ്രധാനമായും സോളിഗാസ്) ഉന്നമനത്തിനായി നൽകിയ സംഭാവനകളിൽ പ്രശസ്തനാണ് അദ്ദേഹം. റൈറ്റ് ലൈവ്ലിഹുഡ് അവാർഡും പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[2][3]
ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള യെമലൂരിലാണ് സുദർശൻ ജനിച്ചത്. ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1973 ൽ മെഡിക്കൽ ഡോക്ടറായി. അദ്ദേഹം ഇഗ്നോയിലെ അഡ്ജങ്ക്റ്റ് പ്രൊഫസർ കൂടിയാണ്.[1]
ബിരുദത്തിനുശേഷം രാമകൃഷ്ണ മിഷന്റെ ജീവകാരുണ്യ സ്ഥാപനങ്ങളിൽ ചേർന്ന അദ്ദേഹം ഉത്തർപ്രദേശിലെ ഹിമാലയം, പശ്ചിമ ബംഗാളിലെ ബേലൂർ മഠം, കർണാടകയിലെ പൊന്നമ്പേട്ട് എന്നിവിടങ്ങളിലേക്ക് ജോലിയുടെ ഭാഗമായി പോയി. [4] നഗരങ്ങളിൽ വൈദ്യശാസ്ത്ര പരിശീലനത്തിനുപകരം, ആദിവാസി സമൂഹങ്ങളുമായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1980 ൽ കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ ആദിവാസികളുടെ സംയോജിത വികസനത്തിനായി വിവേകാനന്ദ ഗിരിജന കല്യാണ കേന്ദ്രം ആരംഭിച്ചു. [2] കർണാടക, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമവികസനത്തിനായി സമർപ്പിച്ചിരിക്കുന്ന കരുണ ട്രസ്റ്റിന്റെ സ്ഥാപകനും ഓണററി സെക്രട്ടറിയുമാണ് അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ മനുഷ്യനിർമ്മാണ, രാഷ്ട്രനിർമ്മാണ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി അദ്ദേഹം അവകാശപ്പെടുന്നു. ഗ്രാമവികസനത്തിനായി ഗാന്ധിയൻ ആശയങ്ങൾ അദ്ദേഹം വാദിക്കുന്നു.[5]
ഇന്ത്യൻ കവി ഷൗനാക് ചക്രബർത്തിക്ക് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലും സമൂഹത്തിലേക്കുള്ള പ്രവർത്തനത്തിലും മതിപ്പുണ്ടായി. അതിനാൽ 2019 ജൂലൈ 30 ന് 'സുദർശൻ ആർമി' എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. [6] ഈ സംഘടന ഗാന്ധിസത്തിന്റെ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിൽ പൂർണ്ണമായും പ്രവർത്തിക്കുന്നു.
ഡോ. സുദർശൻ 1986-ൽ ആരംഭിച്ച കരുണ ട്രസ്റ്റ് (ഇന്ത്യ) സംയോജിത ഗ്രാമവികസനവുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ്. കൂടാതെ വി.ജി.കെ.കെയുമായി ഇത് അഫിലിയേറ്റ് ചെയ്തിരിക്കുന്നു.[7]