ഡച്ചുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു Cornelis Eliza Bertus Bremekamp (7 ഫെബ്രുവരി 1888 Dordrecht - 21 ഡിസംബർ 1984).[1] Utrecht സർവ്വകലാശാലയിൽ പഠനം നടത്തിയ അദ്ദേഹം ഇന്തോനേഷ്യയിലും സൗത്ത് ആഫ്രിക്കയിലും ഗവേഷണങ്ങൾ നടത്തി. സൗത്ത് ആഫ്രിക്കയിൽ ജർമൻകരനായ സസ്യശാസ്ത്രജ്ഞൻ Herold Georg Wilhelm Johannes Schweickerdt (1903-1977) മായി അദ്ദേഹം ഒരുമിച്ചു പ്രവർത്തിച്ചു.
പ്രിട്ടോറിയയിലെ Transvaal സർവ്വകലാശാലയിൽ 1924-1931 കാലത്ത് പ്രഫസറായി ജോലി നോക്കുന്നകാലത്ത് പാവട്ട ജനുസിനെക്കുറിച്ച് അദ്ദേഹം പഠനങ്ങൾ നടത്തി. ഇക്കാലത്ത് വടക്കേ ട്രാൻസ്‌വാൾ, റോഡേഷ്യ, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം സ്പെസിമനുകൾ ശേഖരിച്ചു. Utrecht -ൽ ചെലവഴിച്ച ജീവിതകാലത്ത് റൂബിയേസിയെക്കുറിച്ചും അക്കാന്തേസിയേക്കുറിച്ചും അദ്ദേഹം പഠിച്ചു.
അക്കാന്തേസിയിലെ ജനുസായ Bremekampiaയും റൂട്ടേസിയിലെ സ്പീഷിസായ Toddaliopsis bremekampiiയും ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്.