അനിത പ്രതാപ് | |
---|---|
ജനനം | അനീറ്റ സൈമൺ. ഡിസംബർ 23, 1958 |
ദേശീയത | ![]() |
പൗരത്വം | ![]() |
വിദ്യാഭ്യാസം | ഓണേഴ്സ് ബിരുദം |
തൊഴിൽ | പത്രപ്രവർത്തക |
സജീവ കാലം | 1979 മുതൽ |
അറിയപ്പെടുന്നത് | പത്രപ്രവർത്തനം |
ജീവിതപങ്കാളി(കൾ) | പ്രതാപ് ചന്ദ്രൻ (1980-1985 വിവാഹമോചനം നേടി.) ആർണേ വാൾട്ടർ. (1999 മുതൽ) |
കുട്ടികൾ | സുബിൻ |
മാതാപിതാക്കൾ | കെ.ജെ. സൈമൺ നാൻസി |
വെബ്സൈറ്റ് | www |
ഒരു ഇന്ത്യൻ പത്രപ്രവർത്തകയാണ് അനിതാ പ്രതാപ്.[1] എൽ.ടി.ടി.ഇ.യും ശ്രീലങ്കൻ സേനയും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1984ൽ[2] എൽ.ടി.ടി.ഇ. തലവൻ വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയതോടെയാണ് അനിതാപ്രതാപ് ലോകപ്രശസ്തയായത്.[3][4]
കോട്ടയം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിൽ കെ.ജെ. സൈമണിന്റെയും നാൻസിയുടേയും മകളായി 1958 ഡിസംബർ 23ന് ജനിച്ചു. ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസിൽ അരുൺ ഷൂറിയുടെ കീഴിലാണ് അനിത പത്രപ്രവർത്തനരംഗത്ത് തുടക്കമിട്ടത്. പിന്നീട് ഇന്ത്യാ ടുഡേ, ടൈം തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അനിത സി.എൻ.എൻ. ചാനലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്നു.[4][5]
ഔദ്യോഗിക ജീവിതത്തിന്റെ പ്രാരംഭ നാളുകളിൽ തന്നെ സഹപ്രവർത്തകനായിരുന്ന പ്രതാപ് ചന്ദ്രനെ വിവാഹം കഴിച്ചതോടെയാണ് അനീറ്റ സൈമൺ അനിത പ്രതാപ് ആയി അറിയപ്പെട്ടു തുടങ്ങിയത്. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം വിവാഹ ബന്ധം വേർപെടുത്തി. അനിത - പ്രതാപ് ചന്ദ്രൻ ദമ്പതിക്ക് സുബിൻ എന്ന ഒരു മകൻ ഉണ്ട്.[4]
നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനത്തേയും , ബംഗ്ളാദേശിലെ സൈനിക സ്വേഛാധിപത്യത്തിനെതിരായ ജനമുന്നേറ്റത്തേയും കുറിച്ചുള്ള റിപ്പോർട്ടുകൾ, പാകിസ്താനിൽ ബേനസീർ സർക്കാരിന്റെ പുറത്താക്കലിനെക്കുറിച്ചുള്ള റിപ്പോർട്ട്, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ. തലവൻ വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം[2], അസം, പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിലെ സായുധ കലാപങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ്.
കുറച്ച് കാലം ആപ്പ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവായിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാംകുളം മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇവർ മത്സരിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ല.