ആദ്യപാപം | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | ആർ.ബി. ചൗധരി |
ആസ്പദമാക്കിയത് | ആദിപാപം, ബൈബിൾ |
അഭിനേതാക്കൾ | വിമൽ രാജ അഭിലാഷ |
സംഗീതം | ജെറി അമൽദേവ് ഉഷ ഖന്ന |
ഛായാഗ്രഹണം | പി. ചന്ദ്രകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | സൂപ്പർ ഫിലിം ഇന്റർനാഷണൽ |
വിതരണം | സൂപ്പർ ഫിലിം ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹750,000[1] |
ആകെ | ₹25,000,000[1] |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആദ്യപാപം.[൧][൨] ബൈബിളിലെ ആദിപാപം കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ വിമൽ രാജ, അഭിലാഷ എന്നിവർ ആദാമായും ഹൗവ്വയായും അഭിനയിച്ചു.[2][3][4] ഒരു കുടുംബ ചലച്ചിത്രമായി നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരിന്നുവെങ്കിലും സോഫ്റ്റ്കോർ വിഭാഗത്തിൽപ്പെടുന്ന അശ്ലീല ചലച്ചിത്രമായാണ് ആദിപാപം പ്രദർശനത്തിനെത്തിയത്. ചിത്രത്തിലുടനീളം നായികാനായകൻമാർ പൂർണ്ണ നഗ്നരായി പ്രത്യക്ഷപ്പെടുന്നതായി തോന്നുംവിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുതൽപാവം (തമിഴ്: முதல் பாவம்) എന്ന പേരിൽ തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ഏഴര ലക്ഷം രൂപാ ചെലവിൽ നിർമ്മിച്ച ചിത്രം പ്രദർശനശാലകളിൽ നിന്ന് രണ്ടരക്കോടി രൂപ സ്വന്തമാക്കിയതോടെ അക്കാലത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി മാറി.[1] ചിത്രത്തിന്റെ വിജയം പിന്നീടു വന്ന പല ചലച്ചിത്രങ്ങൾക്കും പ്രചോദനമായി. ചിത്രത്തിലൂടെ പ്രശസ്തയായ അഭിലാഷ പിന്നീട് പല ബി-ഗ്രേഡ് ചലച്ചിത്രങ്ങളിലും നായികയായതോടെ അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ മാദക നടിമാരിലൊരാളായി മാറി.[5]
ദേവദാസിന്റെ രചനയിൽ ജെറി അമൽദേവ്, ഉഷാ ഖന്ന എന്നിവർ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
നം. | ഗാനം | ആലാപനം | രചന | ദൈർഘ്യം (മി:സെ.) |
1 | ദൈവത്തിന്റെ സൃഷ്ടിയിൽ ... | പി. ജയചന്ദ്രൻ | ദേവദാസ് | |
2 | മാനവൻ മണ്ണിൽ ... | കെ.ജെ. യേശുദാസ് | ദേവദാസ് | |
3 | സ്നേഹമിതല്ലോ ഭൂവിലീശൻ ... | കൃഷ്ണചന്ദ്രൻ | ദേവദാസ് |
൧ ^ 'ആദിപാപം' എന്ന പേരിലാണ് ചിത്രം പ്രശസ്തമായത്.
൨ ^ പി.ജി. ഗോപാലകൃഷ്ണന്റെ നിർമ്മാണത്തിൽ കെ.പി. കുമാരൻ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള -ചലച്ചിത്രത്തിന്റെ പേരും 'ആദിപാപം' എന്നായിരുന്നു. ഈ ചിത്രത്തിൽ സുകുമാരൻ, ശുഭ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.