ഇന്ത്യൻ നാഷണൽ ആർമിയ്ക്ക് കീഴിലുണ്ടായിരുന്ന ഒരു യൂണിറ്റാണ് ആസാദ് ബ്രിഗേഡ് അഥവാ ഐ.എൻ.എയുടെ മൂന്നാം ഗറില്ലാ റെജിമെന്റ്. ആദ്യം ഒന്നാം ഐ.എൻ.എ.യുടെ ഭാഗമായ ആസാദ് ബ്രിഗേഡ്, തുടർന്ന് സുഭാഷ് ചന്ദ്ര ബോസിനു കീഴിൽ പുനരുജ്ജീവിപ്പിച്ച ശേഷം ഒന്നാം ഡിവിഷന്റെ ഭാഗമാവുകയും ചെയ്തു.
1943 ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ ആർമി തിരിച്ചു വന്നതിനു ശേഷം മൂന്നാം ഗറില്ലാ റെജിമെന്റ്, കേണൽ ഗുൽസാര സിങ്ങിന്റെ കീഴിലാവുകയുണ്ടായി. ഈ റെജിമെന്റിൽ മൂന്ന് ഇൻഫാൻട്രി ബറ്റാലിയനുകൾ ഉൾപ്പെട്ടിരുന്നു.
ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രശസ്തമായ ഇംഫാൽ കാമ്പെയിനിൽ ആസാദ് ബ്രിഗേഡ് പങ്കെടുത്തിരുന്നു. ഈ സേന അപ്പർ ബർമ്മയിലെത്തി ജാപ്പനീസ് സൈന്യം ഇന്തോ - ബർമ്മ അതിർത്തിയിൽ നിന്നും കാബാ വാലിയിലൂടെ പിൻവാങ്ങുന്നതിനു മുൻപു വരെ അവരെ സംരക്ഷിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. പിന്നീട് 1944 -ൽ ഷാ നവാസ് ഖാന്റെ കീഴിലായി ബർമ കാമ്പെയിനിനെതിരായി ഇരാവഡ്ഡിയിൽ യുദ്ധം ചെയ്തു.