ആർ. ഗുണ്ടു റാവു | |
---|---|
9th Chief Minister of Karnataka | |
ഓഫീസിൽ 12 January 1980 – 6 January 1983 | |
മുൻഗാമി | Devaraj Urs |
പിൻഗാമി | Ramakrishna Hegde |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kushalanagar, Coorg Province, British India | 8 ഏപ്രിൽ 1937
മരണം | 22 ഓഗസ്റ്റ് 1993 London, United Kingdom | (പ്രായം 56)
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Varalakshmi |
കുട്ടികൾ | 3; including Dinesh |
ആർ. ഗുണ്ടു റാവു (ജീവിതകാലം: ഏപ്രിൽ 8, 1937–22 ഓഗസ്റ്റ് 1993) 1980 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ കർണാടക സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.
1937 ഏപ്രിൽ 8 ന് ബ്രിട്ടീഷ് ഇന്ത്യയിലെ കൂർഗ് പ്രവിശ്യയിലെ (ഇപ്പോൾ കർണാടകയിലെ കൊടക് ജില്ല) കുശാലനഗരയിലാണ് റാവു ജനിച്ചത്.[1] കെ. രാമ റാവു, ചിന്നമ്മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പിതാവ് ഒരു പ്രാദേശിക സ്കൂളിൽ ഹെഡ്‍മാസ്റ്ററായിരുന്നു. അമ്മതി ഹൈസ്കൂളിൽ വിദ്യാഭ്യാസം ചെയ്ത അദ്ദേഹം നിരവധി ട്രോഫികൾ നേടിയ കൊടകിലെ അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനായിരുന്നു.[2]